കേരളം

kerala

ജുമുഅയ്ക്ക് 40 പേർ; സർക്കാരിനെതിരെ പ്രതിഷേധവുമായി സമസ്‌ത

By

Published : Jul 15, 2021, 4:11 PM IST

ജുമുഅ നിസ്‌കാരത്തിന് 40 പേർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമ്മേളിക്കാൻ അനുമതി നൽകാത്ത സർക്കാർ മറ്റ് മേഖലകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.

samastha strike  samastha strike news  samastha strike against government  സമസ്ത സമരം  സമസ്ത സമരം വാർത്ത  സർക്കാരിനെതിരെ സമസ്ത സമരം
ർക്കാരിനെതിരെ പ്രതിഷേധവുമായി സമസ്‌ത

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ജുമുഅ, ബലിപെരുന്നാൾ നിസ്‌കാരങ്ങൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് സമസ്‌ത ഏകോപന സമിതിയുടെ പ്രതിഷേധം. ജുമുഅ നിസ്‌കാരത്തിന് 40 പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം.

Also Read:വ്യാപാരികളുമായി ചർച്ച ; മുഖ്യമന്ത്രിയുടേത് വൈകിവന്ന വിവേകം: ഉമ്മൻ ചാണ്ടി

ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെയും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്നും മറ്റ് മേഖലകളിൽ നിരവധി പേർ ഒരേ സമയം കൂടി നിൽക്കുന്ന സാഹചര്യമാണെന്നും നേതാക്കൾ പറഞ്ഞു.

ർക്കാരിനെതിരെ പ്രതിഷേധവുമായി സമസ്‌ത

Also Read:'കടക്കെണിയിൽപ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ സർക്കാർ ഉത്തരവാദി': വി.ഡി സതീശൻ

എന്നാൽ, വെള്ളിയാഴ്‌ച മാത്രം അരമണിക്കൂർ നേരം പള്ളികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമ്മേളിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും സമസ്‌ത നേതാക്കൾ കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സമസ്‌ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details