കേരളം

kerala

വഴിയോര കച്ചവടക്കാരന്‍റെ കടക്ക് തീപിടിച്ച് 30,000 രൂപയുടെ നാശനഷ്‌ടം

By

Published : Oct 29, 2022, 1:10 PM IST

ബാലരാമപുരം സ്വദേശി ഹക്കീമിന്‍റെ പച്ചക്കറി കട ആണ് കത്തി നശിച്ചത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

shop caught fire at Neyyattinkara  road side vendors shop caught fire  shop caught fire  Neyyattinkara shop caught fire  Thiruvananthapuram  വഴിയോര കച്ചവടക്കാരന്‍റെ കടക്ക് തീപിടിച്ചു  നാശനഷ്‌ടം  ബാലരാമപുരം  നെയ്യാറ്റിന്‍കര പൊലീസ്  സിസിടിവി ദൃശ്യങ്ങള്‍
വഴിയോര കച്ചവടക്കാരന്‍റെ കടക്ക് തീപിടിച്ച് 30,000 രൂപയുടെ നാശനഷ്‌ടം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വഴുതൂരില്‍ വഴിയോര കച്ചവടക്കാരന്‍റെ കടക്ക് തീപിടിച്ചു. ബാലരാമപുരം സ്വദേശി ഹക്കീമിന്‍റെ പച്ചക്കറി കടയാണ് കത്തി നശിച്ചത്. വെള്ളിയാഴ്‌ച പുലർച്ചയായിരുന്നു സംഭവം.

ഏകദേശം 30,000 രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി ഹക്കീം പറഞ്ഞു. നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ അഗ്‌നിശമന സംഘമാണ് തീ അണച്ചത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ നിരവധി പച്ചക്കറികള്‍ കത്തി നശിച്ചു.

പച്ചക്കറി കടക്ക് തീപിടിച്ചു

സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

ABOUT THE AUTHOR

...view details