കേരളം

kerala

'അധാർമികവും നിയമവിരുദ്ധവുമായ നടപടി'; സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല

By

Published : Jan 3, 2023, 1:07 PM IST

Updated : Jan 3, 2023, 1:37 PM IST

ഭരണഘടന ലംഘനം നടത്തിയ കേസിൽ കുറ്റവിമുക്‌തനാകാത്ത സജി ചെറിയാനെ ഏത് സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് രമേശ് ചെന്നിത്തല

സജി ചെറിയാൻ  രമേശ് ചെന്നിത്തല  സജി ചെറിയാനെതിരെ രമേശ് ചെന്നിത്തല  സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു  Saji Cheriyan  Ramesh Chennithala  Ramesh Chennithala against Saji Cheriyan  ആരിഫ് മുഹമ്മദ് ഖാൻ
സജി ചെറിയാനെതിരെ രമേശ് ചെന്നിത്തല

സജി ചെറിയാനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികവും നിയമവിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഭരണഘടനാ വിരുദ്ധമായ പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ഇത് ഗൗരവകരമായ കാര്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഭരണഘടന ലംഘനം നടത്തിയ കേസിൽ ഒരു കോടതിയും സജി ചെറിയാനെ കുറ്റവിമുക്തമാക്കിയിട്ടില്ല. പിന്നെ ഏത് സാഹചര്യത്തിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.

എന്ത് നിയമവിരുദ്ധമായ നടപടിയും ചെയ്യാമെന്ന അവസ്ഥയിലാണ് ഇടതു സർക്കാർ കേരളത്തിൽ ഭരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്‌ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്. നിയമ പരിശോധനയ്‌ക്ക് ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നൽകിയത്. ബുധനാഴ്‌ച വൈകുന്നേരം നാലിന് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ALSO READ:ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നാളെ

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ മുന്‍പ് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്വീകരിക്കാനായിരുന്നു ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചത്. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

Last Updated :Jan 3, 2023, 1:37 PM IST

ABOUT THE AUTHOR

...view details