കേരളം

kerala

സമവായത്തിന്‍റെ കരതൊട്ട് വിഴിഞ്ഞം; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

By

Published : Dec 6, 2022, 8:43 PM IST

വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം വീടും വസ്‌തുവും നഷ്‌ടമാകുന്നവർക്ക് വാടക പൂര്‍ണമായും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Protest against Vizhinjam sea port called for now  Protest against Vizhinjam sea port  Vizhinjam port Protest  വിഴിഞ്ഞം സമരം  വിഴിഞ്ഞം തുറമുഖം  അദാനി പോർട്ട് വിഴിഞ്ഞം  വിഴിഞ്ഞം തുറമുഖ സമരം  വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ സമവായം  വിഴിഞ്ഞം സമരം ഒത്തുതീർത്തു  വിഴിഞ്ഞം സമരത്തിന് സമവായം  യൂജിന്‍ എച്ച് പെരേര  സമര സമിതി  തീരശോഷണം  വിഴിഞ്ഞം തുറമുഖ പദ്ധതി  വിഴിഞ്ഞം
വിഴിഞ്ഞം സമരത്തിന് സമവായം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ സമവായം. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുമായി സെക്രട്ടേറിയറ്റിൽ ചർച്ച നടന്നത്.

സമര സമിതിയുടെ ആവശ്യങ്ങളിൽ ചിലത് സർക്കാർ അംഗീകരിച്ചു. അതേസമയം ചില ആവശ്യങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. പദ്ധതി മൂലം വീടും വസ്‌തുവും നഷ്‌ടമാകുന്നവർക്ക് വാടക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമര സമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്‌ദാനം സമര സമിതി നിരസിച്ചു.

തീരുമാനങ്ങൾ: പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കും. കാലാവസ്ഥ വ്യതിയാനം മൂലം ജോലിക്ക് പോവാനാവാത്ത ദിവസം മത്സ്യത്തൊഴിലാളികൾക്ക് നഷ്‌ട പരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്‌ധ സമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്‌ധ സമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കും.

ALSO READ:'വിഴിഞ്ഞം സമരം ലത്തീൻ സഭയുടെ പൊതുനിലപാടല്ല'; 80 ശതമാനം പൂർത്തിയായ പദ്ധതി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നുണ്ടോ എന്ന് ഈ മോണിറ്ററിങ് കമ്മിറ്റിയാകും നിരീക്ഷിക്കുക. മണ്ണെണ്ണ സബ്‌സിഡിക്ക് പകരം ഡീസൽ എഞ്ചിനിലേക്ക് മാറാൻ ഒറ്റതവണ സബ്‌സിഡി അനുവദിക്കും. കൂടാതെ തുറമുഖ നിർമ്മാണം തുടരുമെന്നും സർക്കാർ സമരസമിതിയെ അറിയിച്ചിട്ടുണ്ട്.

സമരം തുടങ്ങി 138–ാം ദിവസമാണ് സമരം അവസാനിക്കുന്നത്. അതേസമയം ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച് പെരേര അറിയിച്ചു.

ABOUT THE AUTHOR

...view details