തിരുവനന്തപുരം:MOHANLAL PAINTING മലയാളികളെ ചിരിപ്പിച്ച, കരയിപ്പിച്ച, ആവേശം കൊളളിച്ച മോഹന്‍ലാലിന്‍റെ 95 കഥാപാത്രങ്ങള്‍ കൊണ്ട് ഒരു വലിയ ചിത്രം. വ്യത്യസ്‌തമായ ഈ ചിന്തയ്ക്ക് പിന്നില്‍ സജിത്ത് എസ്.സെബാസ്‌റ്റ്യന്‍ എന്ന യുവ ചിത്രകാരനാണ്. കുട്ടിക്കാലം മുതലുള്ള മോഹന്‍ലാല്‍ ആരാധനയും ഒപ്പം എന്തെങ്കിലും വ്യത്യസ്‌തത വേണമെന്ന നിര്‍ബന്ധവും, ഇതാണ് സജിത്തിനെ ഇത്തരത്തില്‍ വേറിട്ടൊരു ചിന്തയിലെത്തിച്ചത്. അക്രിലിക് പെയിന്‍റിലാണ് സജിത്തിന്‍റെ ഈ വ്യത്യസ്‌തമായ ചിത്രരചന ASIA BOOKS OF RECORDS| INDIA BOOKS OF RECORDS|.
പ്രിയതാരത്തോടുള്ള ആരാധനയില്‍ വിരിഞ്ഞ സജിത്തിന്‍റെ ഈ ചിത്രത്തിന് ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡിന്‍റേയും ഇന്ത്യ ബുകസ് ഓഫ് റെക്കോര്‍ഡിന്‍റേയും അംഗീകരങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത സജിത്തിനെ ജന്മസിദ്ധമായ കഴിവും ഒപ്പം കഠിനമായ പരിശ്രമവുമാണ് സ്വപ്‌ന നേട്ടത്തിലേക്ക് എത്തിച്ചത്.