കേരളം

kerala

Plus One Admission : തമിഴ്‌നാട്ടിൽ നിന്ന് പത്താം ക്ലാസ് പാസായവരെയും പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കും : വി.ശിവൻകുട്ടി

By

Published : Nov 18, 2021, 5:58 PM IST

plus one admission news  education minister v shivankutty news  education minister v shivankutty on plus one admission news  v shivankutty on plus one admission news  v shivankutty on tamilnadu students news  Class X exam tamilnadu news  വി ശിവൻകുട്ടി വാർത്ത  പ്ലസ് വൺ അഡ്മിഷൻ വാർത്ത  വി ശിവൻകുട്ടി പ്ലസ് വൺ അഡ്മിഷൻ വാർത്ത  തമിഴ്നാട് പ്ലസ് വൺ വാർത്ത
തമിഴ്‌നാട്ടിൽ നിന്ന് പത്താം ക്ലാസ് പാസായവരെയും പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കും: വി.ശിവൻകുട്ടി

കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തില്‍ (Kerala Plus One Admission) പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ സമീപിക്കുകയായിരുന്നു

തിരുവനന്തപുരം : തമിഴ്‌നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്ട്മെന്‍റില്‍ (Kerala Plus One Allotment) പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്.

കേരളത്തിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർഥി കരസ്ഥമാക്കിയ ഗ്രേഡ് അല്ലെങ്കിൽ മാർക്ക് അടിസ്ഥാനമാക്കിയാണ്.

Also Read: Sabarimala | മഴയൊഴിഞ്ഞു ; ഭക്തജനത്തിരക്കേറി ശബരിമല സന്നിധാനം

അതിനാൽ തമിഴ്‌നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മന്ത്രി വി.ശിവൻകുട്ടിയെ സമീപിച്ചു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി.

2021 മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ മിനിമം പാസ് മാർക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നൽകി അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കാവുന്നതാണെന്ന ശിപാർശ സർക്കാർ പരിഗണിക്കുകയും അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details