കേരളം

kerala

ഭരണഘടന ഭാരതീയവത്കരിക്കണം, സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല : വിവാദ പരാമർശങ്ങളുമായി പി.കെ കൃഷ്‌ണദാസ്

By

Published : Jul 10, 2022, 6:04 PM IST

വിചാരധാര പറഞ്ഞുവച്ച കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ്

pk krishnadas about constitution  saji cheriyan constitution controversy  പി കെ കൃഷ്‌ണദാസ് ഭരണഘടന ഫേസ്‌ബുക്ക് പോസ്റ്റ്  ഭരണഘടന ഭാരതീയവത്ക്കരിക്കണം എന്ന് പി കെ കൃഷ്‌ണദാസ്  മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടന വിവാദം
ഭരണഘടന ഭാരതീയവത്ക്കരിക്കണം, സോഷ്യലിസം ഇന്ത്യക്ക് യോജിച്ചതല്ല: വിവാദ പരാമർശങ്ങളുമായി പി.കെ കൃഷ്‌ണദാസ്

തിരുവനന്തപുരം : മുൻ മന്ത്രി സജി ചെറിയാന്‍റെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ ഭരണഘടന ഭാരതീയവത്കരിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കൃഷ്‌ണദാസിന്‍റെ പ്രതികരണം.

വികലമായ മതേതര സങ്കൽപമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇന്ത്യയിൽ സിവിൽ നിയമങ്ങളിൽ മതപരമായ നിയമങ്ങൾ അനുവദിക്കുന്നത് മതേതര വിരുദ്ധമാണ്. മതേതരത്വം എന്നാൽ ഏക സിവിൽ കോഡാണ്. ഭരണഘടനയുടെ ഉള്ളടക്കത്തിൽ ധാരാളം തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആവശ്യമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ലെന്നും പി.കെ കൃഷ്‌ണദാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഭരണഘടന ഭാരതീയവത്കരിക്കണം, സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല : വിവാദ പരാമർശങ്ങളുമായി പി.കെ കൃഷ്‌ണദാസ്

ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഭാരതീയവത്കരിക്കണം എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇത് തന്നെയാണ് ഗുരുജി ഗോൾവാൾക്കർ പറയുന്നതും. വിചാരധാര പറഞ്ഞുവച്ച കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാം. പാശ്ചാത്യ സങ്കൽപമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളോടെയാണ് കൃഷ്‌ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ABOUT THE AUTHOR

...view details