കേരളം

kerala

യൂത്ത് ലീഗ് മാര്‍ച്ച്: പികെ ഫിറോസിന് ഉപാധികളോടെ ജാമ്യം

By

Published : Feb 7, 2023, 4:06 PM IST

സര്‍ക്കാരിനെതിരായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് പികെ ഫിറോസ് അറസ്റ്റിലായത്

Youth League March  pk firos got bail in Youth League March  Thiruvananthapuram  യൂത്ത് ലീഗ് മാര്‍ച്ച്  പികെ ഫിറോസിന് ഉപാധികളോടെ ജാമ്യം
പികെ ഫിറോസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് ആക്രമണക്കേസിൽ ഒന്നാം പ്രതിയും യൂത്ത് ലീഗ് നേതാവുമായ പികെ ഫിറോസിന് ഉപാധികളോടെ ജാമ്യം. നേരത്തെ കേസിലെ രണ്ടുമുതൽ 29 വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം നൽകിയത്.

കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. ഓരോ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരും ഹാജരാക്കണം, ഓരോ പ്രതികളും 2,586 രൂപ വീതം പിഴ അടയ്‌ക്കണം. ഇതോടെ ജാമ്യം ലഭിച്ച 28 പ്രതികളും കൂടിചേർന്ന് 72,408 രൂപ കേടതിയിൽ കെട്ടിവയ്‌ക്കണം എന്നീ കർശന വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ALSO READ|സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍

29 വരെയുള്ള പ്രതികൾക്ക് ജാമ്യം:ജനുവരി 18നാണ് സംഭവം. കാസർകോട് സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശി റാഫി, കണ്ണൂർ സ്വദേശി അഫ്‌സൽ, സുഹൈബ്, നൗഫൽ, എൻഎ സിദ്ധിഖ്, ഷബീർ, അജ്‌മൽ, അമൻ, അബുതാഹിർ, നൗഷാദ്, മുഹമ്മദ് അഫ്‌ലഹ്, സക്കീർ, ജമാസിൽ, മുസ്‌തഫ, ശുഹൈബ്, മുഹമ്മദ് അഫ്‌സാൻ, അസ്‌ലം, മുഹമ്മദ് ശരീഫ്, നിഷാദ് അഹമ്മദ്, ഉമ്മർ, ആസിൽ, ബാസിത് തുടങ്ങി രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്.

ABOUT THE AUTHOR

...view details