കേരളം

kerala

ബിബിസി റെയ്‌ഡിനെ വിമർശിച്ച് പിണറായി വിജയൻ: 'മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം'

By

Published : Feb 14, 2023, 6:35 PM IST

ബിബിസി ഡോക്യുമെന്‍ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നുവെന്നും ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡെന്നും പിണറായി വിജയൻ

Pinarayi Vijayan FB post against BBC Raid  Pinarayi Vijayan  Pinarayi Vijayan against BBC Raid  BBC Raid  ബിബിസി റെയ്‌ഡ്  പിണറായി വിജയൻ  ബിബിസി റെയ്‌ഡിൽ പ്രതികരിച്ച് പിണറായി വിജയൻ  ആദായ നികുതി വകുപ്പ്  Pinarayi Vijayan Face Book Post  ബിബിസി റെയ്‌ഡിനെ വിമർശിച്ച് പിണറായി വിജയൻ
ബിബിസി റെയ്‌ഡിനെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം:ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

പിണറായി വിജയന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:'ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്‍ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിന്‌ മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം'.മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ന് 11.30ഓടെയാണ് ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ അദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. എന്നാൽ അന്താരാഷ്ട്ര നികുതിയടക്കമുള്ള കാര്യങ്ങളിൽ ക്രമക്കേട് ആരോപണം പരിശോധിക്കാനായുള്ള സർവ്വേയാണ് നടക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഡൽഹിയിലെ കെ ജി മാർഗിലെ ഓഫീസിലും മുംബൈയിലെ മലിന സാന്തക്രൂസിലെ ഓഫീസിലും നടക്കുന്ന റെയിഡിൽ ജീവനക്കാരുടെ മുഴുവൻ മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുക്കുന്നുവെന്നാണ് വിവരം. അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ ഡാറ്റയും ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

ALSO READ:ബിബിസി ഓഫിസ് റെയ്‌ഡ്: ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

ഇത് പരിശോധിച്ചതിന് ശേഷം തിരികെ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബിസിസി പുറത്തിറക്കിയ 'ഇന്ത്യ : ദ മോദി ക്യസ്റ്റൻ' എന്ന ഡോക്യൂമെന്‍ററിയുടെ വിരോധം തീർക്കാൻ സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details