കേരളം

kerala

Covid Vaccination: സംസ്ഥാനത്ത് 2 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍

By

Published : Dec 21, 2021, 2:21 PM IST

ജനസംഖ്യയുടെ 97.33 ശതമാനം പേര്‍ക്ക് (2.60 കോടി) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (20032229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

more than two crore people vaccinated in kerala  കേരളത്തില്‍ രണ്ട് കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍  Over two crore people fully vaccinated in kerala says veena george  kerala Covid Vaccination updates  കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക്  veena george  Covid Vaccination
Covid Vaccination: സംസ്ഥാനത്ത് 2 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്ത് ജനസംഖ്യയുടെ 75 ശതമാനം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ (Covid Vaccination) പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനസംഖ്യയുടെ 97.33 ശതമാനം പേര്‍ക്ക് (2.60 കോടി) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (20032229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

ഇത് ദേശീയ ശരാശരിയെക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 58.98 ശതമാനവുമാണ്.

ഒമിക്രോണ്‍ ജാഗ്രത
സംസ്ഥാനത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മൂക്കും വായും മൂടത്തക്ക വിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും ചെയ്യുക. ഇതോടൊപ്പം വാക്‌സിനെടുക്കുക എന്നതും പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 10 ലക്ഷത്തോളം കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

also read:തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്‌സിനേഷനില്‍ മുന്നിലുള്ളത്. 83 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ടു പുറകില്‍.

രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details