കേരളം

kerala

'തരേണ്ടത് തന്നാല്‍ കൊടുക്കേണ്ടത് കൊടുക്കാം'; കേരളത്തിന് 'ചുട്ടമറുപടി' നല്‍കി കേന്ദ്ര ധനമന്ത്രി

By ETV Bharat Kerala Team

Published : Nov 25, 2023, 3:34 PM IST

Nirmala Sitharaman Replys Kerala Govt: സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്ന കേരളത്തിന്‍റെ വാദം പൊളിച്ചടുക്കി കേന്ദ്ര ധനമന്ത്രി, കൃത്യമായ പ്രൊപ്പോസല്‍ നല്‍കാന്‍ കേരളം നാളിതുവരെ തയ്യാറായിട്ടില്ലെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍.

nirmala sitharaman  Nirmala sitharaman kerala  നിർമലാ സീതാരാമൻ  നിർമലാ സീതാരാമൻ കേരളം  കേന്ദ്ര സഹായം നിഷേധം  Nirmala Sitharaman Reply To Kerala  Central Allocation To Kerala  കേരളത്തിന് കേന്ദ്ര സഹായം  Nirmala Sitharaman Replys Kerala Govt
Nirmala Sitharaman Reply On Aligations On Central Allocation To Kerala

തിരുവനന്തപുരം: കേന്ദ്ര സഹായം നിഷേധിക്കപ്പെട്ടുവെന്ന് കേരളത്തിൽ തെറ്റായ പ്രചരണം നടക്കുന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitharaman Reply On Aligations On Central Allocation To Kerala). എല്ലാ സംസ്‌ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയിട്ടില്ലെന്നും, രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടന്ന വായ്‌പാ വ്യാപന മേള ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

വിധവാ - വാർദ്ധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എന്നാൽ എല്ലാ സംസ്‌ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിനു ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്‌തുത ജനങ്ങൾ അറിയാനാണ്. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും നിർമലാ സീതാരാമൻ ആരോപിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ചവർക്ക് കൃത്യമായ ഗ്രാൻഡ് അനുവദിച്ചിട്ടുണ്ട്. എന്തെങ്കിലും കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ ഇതു കൊണ്ടാകും. എജി വഴി കൃത്യമായ കണക്കുകൾ എത്തിയെങ്കിൽ മാത്രമേ സംസ്ഥാനത്തിന് ജിഎസ്‌ടി നഷടപരിഹാരം (GST Compensation) നൽകാൻ കഴിയൂ. അങ്ങനെ കിട്ടാതെ വന്നാൽ എങ്ങനെ പണം നൽകാൻ കഴിയുമെന്നും ധനമന്ത്രി ചോദിച്ചു.

Also Read:പ്രധാനമന്ത്രിയുടെ പടമില്ല ; കേരളത്തിലെ 5 പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം തടഞ്ഞെന്ന് ആരോപണം, കിട്ടാനുള്ളത് 5632 കോടി

കുട്ടനാട്ടിലെ (Kuttanadu Farmer Suicide) കർഷകന്‍റെ ആത്മഹത്യയിലും അവര്‍ പ്രതികരിച്ചു. സംഭരിച്ച നെല്ലിന്‍റെ മുഴുവൻ തുകയും അക്കൗണ്ടിൽ നൽകേണ്ടത് സംസ്‌ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്ര ഗവൺമെന്‍റ് അതാണ് ചെയ്യുന്നത്. 6015 കോടിയുടെ വായ്‌പാ സഹായമാണ് തലസ്‌ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details