കേരളം

kerala

എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് മുതല്‍

By

Published : Mar 3, 2021, 10:56 AM IST

തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. എന്നാല്‍ മത്സരിക്കാനില്ല എന്ന നിലപാടിലാണ് തുഷാർ.

NDA seat distribution discussion start today  NDA  seat distribution  discussion  bjp  BDJS  KERALA CONGRESS P C THOMAS  തുഷാർ വെള്ളാപ്പള്ളി  എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് മുതല്‍  എന്‍ഡിഎ  സീറ്റ് വിഭജന ചര്‍ച്ചകള്‍  എൻ ഡി എ  ബിജെപി  കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം
എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഘടക കക്ഷികളുമായി ബിജെപി നേതൃത്വം ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ബി ഡി ജെ എസുമായാണ് ആദ്യ ചർച്ച. കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ ഇക്കുറിയും വേണമെന്ന് ബി ഡി ജെ എസ് ആവശ്യപ്പെടാനാണ് സാധ്യത. എന്നാൽ അതിന് ബിജെപി നേതൃത്വം വഴങ്ങില്ല. രണ്ടു തവണ ഇതിനകം തന്നെ ബിഡിജെഎസ് പിളർന്നിരുന്നു. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. എന്നാല്‍ മത്സരിക്കാനില്ല എന്ന നിലപാടിലാണ് തുഷാർ. കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗവുമായും ഇന്ന് ചർച്ച നടക്കും. ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ തലസ്ഥാനത്താണ് ചർച്ച.

ABOUT THE AUTHOR

...view details