കേരളം

kerala

വികസന യാത്രയിൽ പിണറായിക്ക് ആശംസയറിയിച്ച് ദേശീയ നേതാക്കൾ

By

Published : May 20, 2021, 8:40 PM IST

ചിരുതൈഗള്‍ കക്ഷി സ്ഥാപകനും എംപിയുമായ തോല്‍ തിരുമാവലവൻ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ എന്നിവർ പിണറായി വിജയന് അഭിനന്ദനം അറിയിച്ചു.

എംപി തോല്‍ തിരുമാവലവൻ പിണറായി വാർത്ത  ചിരുതൈഗല്‍ കക്ഷി സ്ഥാപകൻ തോല്‍ തിരുമാവലവൻ വാർത്ത  ദേശീയനേതാക്കൾ അഭിനന്ദനം പിണറായി വിജയൻ വാർത്ത  പിണറായി ആശംസ പുതിയ വാർത്ത  എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പിണറായി വാർത്ത  എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ശശീന്ദ്രൻ വാർത്ത  കേരള മുഖ്യമന്ത്രി സത്യപ്രതിജ്ഞ വാർത്ത  kerala cm pinarayi vijayan news malayalam  pinarayi vijayan oath sharad pawar news latest  pinarayi vijayan thol thirumavalavan news latest  thirumavalavan pinarayi latest news
പിണറായിക്ക് ആശംസ

ചരിത്രനിമിഷത്തിനാണ് കേരളത്തിനൊപ്പം ദേശീയ രാഷ്‌ട്രീയവും സാക്ഷ്യം വഹിച്ചത്. നാല് ദശകങ്ങളായുള്ള കേരളരാഷ്‌ട്രീയത്തിൽ നിന്നും ചുവട് മാറി തുടർഭരണം സ്വന്തമാക്കി കാപ്‌റ്റന്‍ പിണറായി വിജയനും ടീമും അധികാരത്തിലേറി. ദേശീയനേതാക്കളും രാഷ്‌ട്രീയപ്രമുഖരും പിണറായി വിജയനും പുതിയ മന്ത്രിസഭക്കും അഭിനന്ദനമറിയിക്കുകയാണ്.

കേരളത്തിലെ ജനങ്ങളുടെ വികസനത്തിനായുള്ള പിണറായിയുടെ യാത്രയ്‌ക്ക് ആശംസകൾ അറിയിക്കുന്നതായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ട്വീറ്റ് ചെയ്തു. "കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കേരളത്തിലെ ജനങ്ങളുടെ വികസനത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ എന്‍റെ ആശംസകൾ," ശരദ് പവാർ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായ എന്‍സിപിയുടെ എ.കെ. ശശീന്ദ്രനും ശരദ് പവാർ പ്രത്യേകം ആശംസ അറിയിച്ചു.

More Read: സഗൗരവം, ദൈവനാമത്തില്‍.. രണ്ടാം പിണറായി സർക്കാർ

പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്‌നാട് എംപി തോല്‍ തിരുമാവലവനും ട്വീറ്റ് ചെയ്തു. ദേവസ്വം വകുപ്പിലേക്ക് താഴേക്കിടയിൽ നിന്നുള്ള ഒരു മന്ത്രിയെ തെരഞ്ഞെടുത്ത് സവർണർക്ക് പ്രഹരം നൽകിയ പിണറായി വിജയന്‍റെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. "തുടർച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട പിണറായി വിജയന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒരു ഗോത്ര സമുദായത്തിൽ നിന്ന് ദേവസ്വം ബോർഡ് മന്ത്രിയെ തെരഞ്ഞെടുത്ത് സവർണർക്ക് പ്രഹരം നൽകിയ ധൈര്യം." തമിഴ്‌നാട്ടിലെ അംബേദ്കറൈറ്റ് പാര്‍ട്ടിയായ ചിരുതൈഗള്‍ കക്ഷി സ്ഥാപകനാണ് തോല്‍ തിരുമാവലവന്‍.

ABOUT THE AUTHOR

...view details