കേരളം

kerala

ഭക്തിസാന്ദ്രമായ മുറജപം ഇന്ന് സമാപിക്കും

By

Published : Jan 15, 2020, 10:38 AM IST

Updated : Jan 15, 2020, 11:38 AM IST

ഇന്നലെ നടന്ന പരിശീലന ദീപക്കാഴ്‌ചയും നൃത്തമേളയും കാണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

മുറജപം  മുറജപത്തിന് ഇന്ന് സമാപനം  ശ്രീപത്മനാഭസ്വാമി ക്ഷേത്രം  sreepadmanabha temple  Murajapam ends today  Murajapam
ഭക്തിസാന്ദ്രമായ മുറജപത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ഭക്തിസാന്ദ്രമാക്കി മുറജപത്തോടനുബന്ധിച്ച്‌ നടന്ന പരിശീലന ദീപക്കാഴ്‌ചയും നൃത്തമേളയും കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ചു. അമ്പത്താറ്‌ ദിവസം നീണ്ടുനിന്ന മുറജപം ഇന്ന് നടക്കുന്ന ലക്ഷദീപത്തോടെ സമാപിക്കും. ഇതിന്‍റെ പരിശീലന ദീപക്കാഴ്‌ചയാണ് ഇന്നലെ വൈകിട്ട് നടന്നത്.

ഭക്തിസാന്ദ്രമായ മുറജപം ഇന്ന് സമാപിക്കും

ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് . വിദേശികൾ അടക്കമുള്ളവർ ദീപക്കാഴ്‌ച ആസ്വദിക്കാനെത്തി. പത്മതീർഥക്കുളത്തിന്‍റെ പടവുകളിലാണ് നൃത്തമേള അരങ്ങേറിയത്. രാധേശ്യാം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കഥകളി, കഥക്, മണിപ്പൂരി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ സമന്വയിച്ചു. സൂര്യ കൃഷ്‌ണമൂർത്തി സംവിധാനം ചെയ്‌ത മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറ്‌ നർത്തകർ പങ്കെടുത്തു.

Last Updated : Jan 15, 2020, 11:38 AM IST

ABOUT THE AUTHOR

...view details