കേരളം

kerala

മുല്ലപ്പെരിയാര്‍ മരം മുറി: പരിശോധനയെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

By

Published : Nov 9, 2021, 7:35 PM IST

കേരളം - തമിഴ്‌നാട് സംയുക്ത പരിശോധന സമിതി മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് നടന്നോയെന്ന് അറിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

Mullapperiyar dam  Mullapperiyar dam tree cutting  AK SASEENDRAN  Mullappeiyar baby dam  baby dam  മുല്ലപ്പെരിയാര്‍  മുല്ലപ്പെരിയാര്‍ മരം മുറി  എ.കെ ശശീന്ദ്രന്‍  കേരളം  തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ മരം മുറി: സംസ്ഥാനങ്ങളുടെ സംയുക്ത പരിശോധനയെക്കുറിച്ച് അറിയില്ലെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം:മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കുന്നതിന്, പദ്ധതി സ്ഥലത്ത് കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയോയെന്ന കാര്യം അറിയില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സംയുക്ത പരിശോധന സമിതി തീരുമാനിച്ചിരുന്നു.

എന്നാല്‍ ഈ പരിശോധന നടന്നോയെന്ന് മന്ത്രിയ്ക്ക്‌ അറിയാന്‍ കഴിയില്ല. ഇറിഗേഷന്‍ വകുപ്പാണ് ഈ കാര്യങ്ങള്‍ നോക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. മരം മുറിക്കാന്‍ ഉത്തരവിട്ട സഭവത്തില്‍ വീഴ്‌ച വന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം എല്ലാവരുടേതുമാണ്.

സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11 ന് പരിശോധന നടത്തിയതിന്‍റെ തെളിവുകളാണ് നേരത്തേ പുറത്തുവന്നത്.

ALSO READ:മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് സര്‍ക്കാര്‍ എത്തിയത്. വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന സര്‍ക്കാര്‍ വിശദീകരണം ഇതോടെ പൊളിഞ്ഞു.

ജൂണ്‍ 11 ന് നടത്തിയ പരിശോധനയിലാണ് 15 മരങ്ങള്‍ മുറിക്കണമെന്ന് കണ്ടെത്തിയത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയ്ക്ക്‌ ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങള്‍ ഉള്ളത്.

ABOUT THE AUTHOR

...view details