കേരളം

kerala

മങ്കി പോക്‌സ് രോഗനിര്‍ണയ സംവിധാനം സംസ്ഥാനത്ത് ഉടന്‍ സാധ്യമാക്കും : വീണ ജോര്‍ജ്

By

Published : Jul 19, 2022, 9:01 AM IST

മങ്കിപോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം ആലപ്പുഴ വൈറോളജി ലാബിൽ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

monkey pox testing in kerala  monkey pox detection test  monkey pox in india  veena george about monkey pox confirmation  kerala health department  second monkey pox report in kerala  മങ്കിപോക്‌സ് രോഗനിര്‍ണയം  മങ്കിപോക്‌സ് കേരളത്തിൽ  മങ്കിപോക്‌സ് ടെസ്റ്റ് ആലപ്പുഴ വൈറോളജി ലാബ്  മങ്കിപോക്‌സ് ദിശ ടോള്‍ ഫ്രീ നമ്പര്‍
മങ്കിപോക്‌സ് രോഗനിര്‍ണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം :മങ്കിപോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എന്‍ഐവി പൂനെയില്‍ നിന്നും ആലപ്പുഴ എന്‍ഐവിയില്‍ ടെസ്‌റ്റ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരിശോധനയ്‌ക്കായി എത്തിയ കേന്ദ്ര സംഘം ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തി. 3 ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്‌തി രേഖപ്പെടുത്തി.

സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ഊര്‍ജിതമാക്കി. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്‌ധ ചികിത്സയും നല്‍കും.

മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീട്ടിലെത്തിയ ശേഷം മങ്കിപോക്‌സിന്‍റെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുന്നതിനുള്ള അവബോധം ശക്തമാക്കിയിട്ടുണ്ട്. ദിശ ടോള്‍ ഫ്രീ നമ്പര്‍ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടാം. സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.

രോഗ നിരീക്ഷണത്തിനും മാനേജ്‌മെന്‍റിനുമായുള്ള മാര്‍ഗരേഖ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യം തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലന്‍സ് സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്‌. ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details