കേരളം

kerala

ഡോക്‌ടറുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി, ചുമതല വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക്

By ETV Bharat Kerala Team

Published : Dec 6, 2023, 7:48 PM IST

Doctor's Suicide: മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ ആത്മഹത്യ ചെയ്‌ത കേസ്. അന്വേഷണം നടത്താന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോര്‍ജ്‌. വെഞ്ഞാറമൂട് സ്വദേശിനി ഡോക്‌ടര്‍ ഷഹനയാണ് ആത്മഹത്യ ചെയ്‌തത്. ജീവനൊടുക്കാന്‍ കാരണം സ്‌ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമെന്ന് കുടുംബം.

Minister Veena George  Doctors Suicide  Doctors Suicide In Medical College  Health Minister Veena George  ഡോക്‌ടറുടെ ആത്മഹത്യ  ആരോഗ്യ മന്ത്രി  ആരോഗ്യ വകുപ്പ് മന്ത്രി  വനിത ശിശു വികസന വകുപ്പ്  Medical College In Thiruvananthapuram  മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ ആത്മഹത്യ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news Updates  Latest News In Kerala
Minister Veena George Ordered Enquiry In Doctors Suicide

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Health Minister Veena George). കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആത്മഹത്യക്ക് കാരണം സ്‌ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ നടപടി (Doctors Suicide In Medical College).

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. മെഡിക്കല്‍ കോളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല (Doctor's Suicide Case). ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു (Medical College In Thiruvananthapuram).

അടുത്തിടെ ഡോക്‌ടറുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള സ്‌ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം വിവാഹം മുടങ്ങിയതായും അതിന്‍റെ നിരാശയിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഫ്ലാറ്റില്‍ നിന്നും സ്‌ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ള ഡോക്‌ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു (Doctor Shahana Suicide Case). സുഹൃത്തായ ഡോക്‌ടറുമായാണ് ഷഹനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ തീയതി അടുത്തിരിക്കെ വരനും കുടുംബവും ഭീമമായ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌ത്രീധനം നല്‍കാന്‍ കുടുംബത്തിന് കഴിയാത്തത് കൊണ്ട് നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്‌തിരുന്നു ( Minister Veena George Ordered Enquiry In Doctors Suicide).

ഇതേ തുടര്‍ന്ന് ഷഹന മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു (Dowry Case). സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബമാണ് ഷഹനയുടേത്. സഹോദരിയുടെ വിവാഹം നേരത്തെ കഴിഞ്ഞു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

Also Read:'കോട്ട'യിലെ ജീവത്യാഗങ്ങള്‍ തുടര്‍ക്കഥയാകുന്നു ; നീറ്റ് മെഡിക്കൽ പരീക്ഷാർത്ഥി ആത്മഹത്യ ചെയ്‌ത നിലയില്‍

ABOUT THE AUTHOR

...view details