കേരളം

kerala

Muthalappozhi | മുതലപ്പൊഴിക്ക് ആശ്വാസ പാക്കേജ് ; മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

By

Published : Jul 17, 2023, 3:39 PM IST

മത്സ്യത്തൊഴിലാളികളുടെ കാര്യമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി റിപ്പോർട്ടുകൾ ചർച്ച ചെയ്‌തുവെന്നും മന്ത്രി സജി ചെറിയാന്‍

saji cheriyan  relief package  fisherman  muthalapozhi  muthalapozhi accident  minister saji cheriyan  yujin perara  latest news in thiruvananthapuram  മുതലപ്പൊഴി  മുതലപ്പൊഴിക്ക് ആശ്വാസ പാക്കേജ്  മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‍റെ സംരക്ഷണം  മത്സ്യത്തൊഴിലാളികള്‍  മന്ത്രി സജി ചെറിയാന്‍  അദാനി  സജി ചെറിയാൻ  ആശ്വാസ പാക്കേജ്  യുഡിഎഫ്  എല്‍ഡിഎഫ്  തിരുവനന്തപുരം
muthalapozhi | മുതലപ്പൊഴിക്ക് ആശ്വാസ പാക്കേജ്; മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : മുതലപ്പൊഴിയിൽ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച നാലുപേരുടെയും കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അവരുടെ ഭാര്യമാർക്ക് സ്ഥിരവരുമാനത്തിനുള്ള സഹായം നൽകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴിയിൽ അപകടങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ മന്ത്രിതല യോഗത്തിലാണ് തീരുമാനം.

മത്സ്യത്തൊഴിലാളികളുടെ കാര്യമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി റിപ്പോർട്ടുകൾ ചർച്ച ചെയ്‌തുവെന്നും മന്ത്രി അറിയിച്ചു. എന്നാൽ, മുതലപ്പൊഴിയിൽ വൈദികര്‍ക്കെതിരെ എടുത്ത കേസ് ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുകയും ബാധ്യത ഒഴിവാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഗതാഗതം സംബന്ധിച്ച് തൊഴിലാളികളുമായി അടിയന്തര യോഗം ചേരും. വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് അത്യാധുനിക ലൈറ്റ്, 10 കോടി ചെലവിൽ മണ്ണ് നീക്കുന്നതിന് സ്ഥിരം സംവിധാനം, സാൻഡ് ബൈപ്പാസിംഗ് സംവിധാനം എന്നിവയ്‌ക്കായി ഉടൻ നടപടികൾ ആരംഭിക്കും. ലൈറ്റ് ബോയിംഗ് അടിയന്തരമായി സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

അദാനി ഗ്രൂപ്പിന് വീഴ്‌ച സംഭവിച്ചു : മണ്ണ് നീക്കുന്നതിൽ അദാനി ഗ്രൂപ്പിന് വീഴ്‌ച പറ്റി. മണ്ണും കല്ലും നീക്കി ആഴം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാനിയുമായുള്ള കരാർ 2024 വരെ നീളും. നാളെ 10 മണിക്ക് അദാനി ഗ്രൂപ്പുമായി നാല് മന്ത്രിമാരും ഉദ്യോഗസ്ഥരും ചർച്ച നടത്തുമെന്നും വീഴ്‌ച തുടർന്നാൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ലത്തീൻ സഭ ഇടതുപക്ഷ സർക്കാരിനൊപ്പം അടിയുറച്ചുനിൽക്കുകയാണ്. എന്നാൽ മുതലപ്പൊഴിയിൽ വൈദികർക്കെതിരെ എടുത്ത കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ഇന്നുചേർന്ന മന്ത്രിതല യോഗത്തിൽ ചർച്ച നടത്തിയിട്ടില്ല.മന്ത്രിമാരുമായി യാതൊരു പ്രശ്‌നവും ലത്തീൻ സഭയ്ക്കി‌ല്ല. കേരളത്തിന്‍റെ തീരദേശ മേഖലകളിലെ ഭൂരിപക്ഷം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അത് ഇനിയും ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയിലെ തുറമുഖത്തിന്‍റെ നിർമാണ വൈകല്യങ്ങൾ പരിഹരിക്കുന്നതിന് പകരം പ്രതിഷേധിക്കുന്ന സമൂഹത്തെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വികാരി ജനറല്‍ ഫാദര്‍ യൂജിൻ പെരേരക്കെതിരെ കേസെടുത്ത ദിവസം പിന്തുണയുമായി ബിഷപ്പ് ഹൗസിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കാണാൻ ബിഷപ്പ് തോമസ് ജെ നെറ്റോ കൂട്ടാക്കിയിരുന്നില്ല. എങ്കിലും വിഷയത്തിൽ സമരപ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോൺഗ്രസ്.

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി യുഡിഎഫ് എന്ത് ചെയ്‌തു ? : മുതലപ്പൊഴിയിൽ സമരം നടത്തുന്ന കോൺഗ്രസ്‌, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി യുഡിഎഫ് എന്ത് ചെയ്‌തുവെന്ന് പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയത് പിണറായി സർക്കാരാണ്. ചെല്ലാനത്ത് പോയാൽ ഇടതുസർക്കാർ എന്താണ് ചെയ്‌തതെന്ന് കാണാം. മത്സ്യത്തൊഴിലാളികളുടെ കാര്യം സർക്കാരിന്‍റെ പ്രഥമ പരിഗണനയിൽ വരുന്ന വിഷയമാണെന്നും സജി ചെറിയാൻ പറഞ്ഞു.

യുഡിഎഫിന്‍റെ നേതൃത്വത്തിൽ നാളെ രാവിലെ ഒന്‍പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുക. രാവിലെ 9.30ന് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും.

ABOUT THE AUTHOR

...view details