കേരളം

kerala

'അത് തീവ്രവാദമെന്ന ആശയ പ്രചരണം മുസ്ലിം സമൂഹം ഏറ്റുപിടിക്കാന്‍ വേണ്ടിയുള്ള വിഷം തുപ്പല്‍' : ഫാദർ തിയോഡേഷ്യസിനെതിരെ പി എ മുഹമ്മദ് റിയാസ്

By

Published : Dec 1, 2022, 4:33 PM IST

Updated : Dec 1, 2022, 4:42 PM IST

മന്ത്രി വി.അബ്‌ദുറഹിമാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

Minister  PA Muhammed Riyas  Communal statement  theodosius  Muslim community  terrorism  അബ്‌ദുറഹിമാനെതിരെ  വർഗീയ പരാമർശം  മുസ്‌ലിം സമൂഹം  തീവ്രവാദം  മന്ത്രി  പിഎ മുഹമ്മദ് റിയാസ്  തിരുവനന്തപുരം  തുറമുഖ വകുപ്പ്  വിഴിഞ്ഞം  സമരസമിതി
വി.അബ്‌ദുറഹിമാനെതിരെയുള്ള വർഗീയ പരാമർശം മുസ്‌ലിം സമൂഹം തീവ്രവാദം എന്ന ആശയ പ്രചാരണം ഏറ്റുപിടിക്കാനാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : മന്ത്രി വി.അബ്‌ദുറഹിമാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ പരാമർശം ജനങ്ങളിൽ സ്പർധ വളർത്താനുള്ള ബോധപൂർവമായ ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുസ്ലിം സമൂഹം തീവ്രവാദം എന്ന ആശയ പ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയത്. പറയാനുള്ള കാര്യം മുഴുവൻ പറഞ്ഞ ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

ഫാദർ തിയോഡേഷ്യസിനെതിരെ പി എ മുഹമ്മദ് റിയാസ്

കൊറോണ വൈറസ് ബാധിച്ചാൽ പുറത്തിറങ്ങി അത് പരത്തിയശേഷം മാപ്പ് പറയും പോലെയാണിത്. ഇത്തരം വൃത്തികേടുകള്‍ കേരളം പോലൊരു മതനിരപേക്ഷ സമൂഹത്തിൽ ചിലവാകില്ലെന്ന തിരിച്ചറിവിലാണ് മാപ്പ് പറയുന്നത്. സംഘപരിവാറിന്‍റെ താല്‍പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിച്ച് ആശയ പരിസരം ഒരുക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഈ വൃത്തികേടിനെതിരെ പ്രതികരിക്കേണ്ട പലരും മിണ്ടിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. യുഡിഎഫിലെ പല നേതാക്കളും ഇതിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ഇത് പൊതുസമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 1, 2022, 4:42 PM IST

ABOUT THE AUTHOR

...view details