കേരളം

kerala

ETV Bharat / state

Minister KN Balagopal On Kerala Finance Crisis ആകെ കടംകയറിയെന്ന പ്രചരണം തെറ്റ്, ഓണക്കാലത്ത് ജനങ്ങളിലേക്കെത്തിച്ചത് 18,000 കോടി; ധനമന്ത്രി

KN Balagopal replay to K Sudhakaran സെക്രട്ടേറിയറ്റ് മാത്രമേ വില്‍ക്കാന്‍ ബാക്കിയുള്ളൂ എന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ പ്രതികരണം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Finance Minister KN Balagopal about Kerala s Debt  Minister KN Balagopal On Kerala Finance Crisis  Kerala Finance Crisis Controversy By Opposition  Minister KN Balagopal  KN Balagopal  Finance Minister KN Balagopal  Kerala Finance Crisis Controversy  Kerala Finance Crisis  KN Balagopal replay to K Sudhakaran  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  ധനമന്ത്രി  കെ എന്‍ ബാലഗോപാല്‍  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  K Sudhakaran
Minister KN Balagopal On Kerala Finance Crisis

By ETV Bharat Kerala Team

Published : Aug 27, 2023, 7:06 AM IST

കെ എന്‍ ബാലഗോപാല്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം :കേരളം ആകെ കടംകയറിയെന്ന പ്രചരണം തെറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (Finance Minister KN Balagopal). സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്ന് താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ആകെ നശിച്ചു എന്നാണ് പ്രതിപക്ഷം നടത്തുന്ന പ്രചരണം. സെക്രട്ടേറിയറ്റ് മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ എന്നാണ് കെപിസിസി പ്രസിഡന്‍റ് അടക്കം പറയുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു (Minister KN Balagopal On Kerala Finance Crisis).

ഓണക്കാലത്ത് അടക്കം കൃത്യമായ ഇടപെടലിന് ധനവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. 18,000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തിച്ചത്. വിപണി ഇടപെടലിന് മാത്രം 400 കോടി നൽകി. കെഎസ്ആർടിസിക്ക് 140 കോടിയാണ് ഈ മാസം നൽകിയത്. ഓണം എങ്ങനെ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നല്ല രീതിയിൽ തന്നെ സംഘടിപ്പിക്കാൻ ധനവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഓണക്കാലമാണ് കടന്നു പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട തുക പോലും നൽകുന്നില്ല. എംപി കൂടിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

ഓണം കഴിഞ്ഞ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് : ട്രഷറിയിലെ നിയന്ത്രണങ്ങളിൽ ഓണക്കാലം കഴിഞ്ഞാൽ ഇളവ് വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കാലത്തെ ചെലവ് മൂലമാണ് അഞ്ച് ലക്ഷത്തിനു മുകളിൽ ബില്ല് മാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. ഈ മാസം കഴിയുമ്പോൾ തന്നെ പഴയ സ്ഥിതി പുനഃസ്ഥാപിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വകുപ്പുകളുടെ ബില്ലുകൾ മാറിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാൽ ചില ബില്ലുകൾ മാറി നൽകുന്നതിന് ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെ നിയമനടപടി ആലോചിക്കുന്നു : സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ നിയമനടപടി ആലോചിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരുമായുള്ള ചർച്ചകൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

വീണ വിജയനെതിരായ പരാതി കൈമാറി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതി ജി എസ് ടി കമ്മിഷണർക്ക് കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജി എസ് ടി കമ്മിഷണറേറ്റ് ഇക്കാര്യത്തിൽ പരിശോധന നടത്തുകയാണ്. ഇതിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരണം നടത്താമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details