കേരളം

kerala

'എന്താണോ സത്യം അത് ജയിക്കട്ടെ'; രഞ്ജിത്തിനെതിരായ വിനയൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് എം ജയചന്ദ്രൻ

By

Published : Jul 31, 2023, 5:12 PM IST

അവാർഡ് നിർണയത്തില്‍ ഇടപെടലുകൾ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയെന്ന് ജയചന്ദ്രൻ.

M Jayachandran  Vinayans accusation against Ranjith  Vinayans facebook post against Ranjith  പത്തൊൻപതാം നൂറ്റാണ്ട്  pathonpatham noottandu  kerala state film awards 2023  kerala state film awards  വിനയൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് എം ജയചന്ദ്രൻ  എം ജയചന്ദ്രൻ  സംഗീത സംവിധായകൻ എം ജയചന്ദ്രൻ  രഞ്ജിത്  kerala state film awards Controversy  Director Vinayan Controversy  ranjith Controversy  ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്  സംവിധായകൻ വിനയൻ
M Jayachandran

സംവിധായകൻ വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് എം ജയചന്ദ്രൻ

തിരുവനന്തപുരം: 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഇത്തരത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ജയചന്ദ്രൻ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതൽ അറിവ് തനിക്കില്ല. താൻ എപ്പോഴും പറയുന്ന ഒരു കാര്യമേ ഉള്ളു. സത്യമേവ ജയതേ. എന്താണോ സത്യം അത് ജയിക്കട്ടെ. ആ സത്യം എന്താണെന്ന് എല്ലാവരും കണ്ടു പിടിക്കട്ടെ. അവാർഡ് ജൂറിക്ക് മുൻപിൽ വരുന്ന സിനിമകളിൽ മുഖം നോക്കാതെ ഏറ്റവും നല്ലത് നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ഒരാൾക്ക് എത്ര തവണ അവാർഡ് കിട്ടി എന്നതനുസരിച്ചാണോ അവാർഡ് കൊടുക്കുകയും കൊടുക്കാതിരിക്കുകയും ചെയ്യുന്നതെന്നും ജയചന്ദ്രൻ ചോദിച്ചു. ഒരാൾ ചെയ്‌ത വർക്ക് നല്ലതാണെങ്കിൽ ആർക്കാണെങ്കിലും അവാർഡ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സം​ഗീത സംവിധായകൻ, ​ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ലഭിച്ചത്. എം ജയചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. സംഗീതത്തോടുള്ള സ്‌നേഹമാണ് തന്നെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ജയചന്ദ്രൻ പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നാലെ പോകാൻ താത്പര്യപ്പെടുന്നില്ല. തന്‍റെ സംഗീതത്തെ പോലെ തന്നെയും സ്നേഹിക്കുന്നതിൽ നന്ദിയുണ്ട്. സംഗീതത്തെ ബഹുമാനിച്ചാൽ അത് തിരിച്ചും ബഹുമാനിക്കും. തനിക്ക് തുടർച്ചയായി അവാർഡുകൾ കിട്ടുന്നത് മാജിക് അല്ല മാജിക്കൽ റിയലിസം ആണ്. മാജിക് ആണെന്ന് തോന്നും പക്ഷേ യഥാർഥത്തിൽ ഇത് ഹാർഡ് വർക്കാണ്.

പാട്ടുകാരനോ പാട്ടുകാരിയുമായോ ജോലി ചെയ്യുമ്പോൾ അവരോട് കൂടുതൽ സൗഹൃദപരമായി പെരുമാറും. അതാണ് ഒന്നുകൂടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നത്. അതേസമയം സംഗീത മേഖലയിലും ലോബികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ഒരു ലോബിയുടെയും ഭാഗമല്ല. പാരവെയ്‌പ്പ് എല്ലായിടത്തുമുണ്ട്. ഈ രോഗികളുടെ ഇടപെടൽ കാരണം ധാരാളം സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത കാലത്തും സിനിമ നഷ്‌ടമായി. അപ്പോഴും ദൈവത്തിൻ്റെ ലോബി തന്നോടൊപ്പമുണ്ട്.

ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഗാനം 'കരയിലേക്ക് ഒരു കടൽ ദൂരം' എന്ന ചിത്രത്തിലെ 'ചിത്രശലഭമേ' എന്ന് തുടങ്ങുന്ന ഗാനമാണ്. മൂന്ന് മാസം എടുത്താണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. കെ എസ് ചിത്രയാണ് പാട്ട് പാടിയത്.

സംഗീത സംവിധാനം അത്ര എളുപ്പമായിരുന്നില്ല. ഷഡ്‌കാല ഗോവിന്ദ മാരാർ ഒരു കാലത്ത് ആറ് കാലത്തിൽ പാടിയെന്ന് പറയുന്നുണ്ട്. അത് എങ്ങനെയാണ് പാടിയതെന്ന് ആർക്കുമറിയില്ല. തൻ്റെ ഗുരുനാഥനായ ദേവരാജൻ മാസ്റ്റർ ഒരു രീതിയുണ്ടാക്കുകയും ഒരു പക്ഷെ ഇങ്ങനെയാകാം ഷഡ്‌കാല ഗോവിന്ദ മാരാർ പാടിയിട്ടുണ്ടാകുക എന്ന കണക്കുകൂട്ടലിൽ നിരവധി പല്ലവികൾ ഉണ്ടാക്കി. അങ്ങനെയാണ് ആ പാട്ടുണ്ടായതെന്ന് ജയചന്ദ്രൻ പറഞ്ഞു.

സിനിമ സംവിധാനത്തിൽ യുണീക് ആകണമെന്ന ആഗ്രഹത്തിന്‍റെ പാതയിലാണ് താൻ സഞ്ചരിക്കുന്നതെന്നും തനിക്കു കിട്ടിയ അവാർഡുകളെല്ലാം ഗുരുക്കന്മാരുടെ കാൽക്കൽ സമർപ്പിക്കുന്നുവെന്നും എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details