കേരളം

kerala

Loka Kerala Sabha: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കില്‍, ലോക കേരള സഭ മേഖല സമ്മേളനം നാളെ തുടങ്ങും

By

Published : Jun 9, 2023, 9:46 AM IST

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലില്‍ മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്.

loka kerala sabha  pinarayi vijayan  pinarayi vijayan at usa  pinarayi vijayan newyork  Loka Kerala Sabha Meet  ലോക കേരള സഭ  ലോക കേരള സഭ അമേരിക്കന്‍ മേഖല സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍  നോർക്ക
Loka Kerala Sabha

തിരുവനന്തപുരം:ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെഎൻ ബാലഗോപാല് സ്‌പീക്കർ എ എൻ ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. നാളെയാണ് ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം ആരംഭിക്കുന്നത്.

നോർക്ക സയറക്‌ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്‍റ് മന്മഥൻ നായർ എന്നിവര്‍ ചേര്‍ന്നാണ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയേയും സംഘത്തേയും സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എന്നിവരാണ് കേരളത്തില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂൺ 9, 10, 11 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിക്ക് അമേരിക്കൻ മലയാളി പൗരാവലി സ്വീകരണം നല്‍കുന്നുണ്ട്.

ന്യൂയോർക്ക് ടൈം സ്ക്വയറിൽ മലയാളികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തിന്‍റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകൾ നടക്കുക. കേരളത്തേയും പ്രവാസികളെയും സംബന്ധിച്ചുള്ള പ്രധാന വിഷങ്ങളാണ് ഈ ദിവസം ചര്‍ച്ച ചെയ്യപ്പെടുക.

ചര്‍ച്ച വിഷയങ്ങള്‍:'അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാധ്യതകളും വെല്ലുവിളികളും' നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണനാണ് ഈ വിഷയം അവതരിപ്പിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ഈ വിഷയത്തില്‍ അവരുടെ നിര്‍ദേശങ്ങളും വിശദീകരിക്കും.

'നവ കേരളം എങ്ങോട്ട് - അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം ഡോ.ജോൺ ബ്രിട്ടാസ് എംപി അവതരിപ്പിക്കും. ലോക കേരള സഭ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയുമായ വിപി ജോയി 'മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും' എന്ന വിഷയവും ലോക കേരള സഭ ഡയറക്‌ടർ ഡോ. കെ വാസുകി 'മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും' എന്ന വിഷയവുമാണ് ചര്‍ച്ചയ്‌ക്കായി അവതരിപ്പിക്കുന്നത്.

ഈ വിഷയങ്ങളില്‍ എല്ലാം അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികൾ തങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രശ്‌നങ്ങളും അറിയിക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പ്രസംഗം.

മൂന്നാം ദിനത്തില്‍ അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. അമേരിക്കയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെയും മുഖ്യന്ത്രി കാണുന്നുണ്ട്. ജൂണ്‍ 12ന് വാഷിങ്ടണ്‍ ഡിസിയില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖല വൈസ് പ്രസിഡന്‍റ് മാർട്ടിൻ റെയിസറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. അടുത്ത ദിവസം മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്‍റ് സംവിധാനം മുഖ്യമന്ത്രി നേരിട്ട് കണ്ട് മനസിലാക്കും.

മുഖ്യമന്ത്രി ജൂൺ 14 ന് ന്യൂയോർക്കിൽ നിന്നും ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. ഹവാനയില്‍ 15, 16 തിയതികളില്‍ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്‌മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ്ജും ക്യൂബയിൽ എത്തും.

Also Read :അവയവദാന ഏകോപനം; കെ സോട്ടോയ്‌ക്ക് പുതിയ മുഖം, വെബ്‌സൈറ്റ് തയ്യാറായി

ABOUT THE AUTHOR

...view details