കേരളം

kerala

ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍ ; വിവാദമായതോടെ പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്

By

Published : Jun 18, 2022, 9:26 PM IST

പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന, ഇറ്റലിയില്‍ സ്ഥിര താമസക്കാരിയായ മലയാളി വനിതയാണ് അനിത പുല്ലയില്‍

loka kerala sbha anitha pullayil visit controversy  loka kerala sabha anitha pullayil  ലോക കേരളസഭയില്‍ അനിത പുല്ലയില്‍  വാര്‍ത്തയായതോടെ ലോക കേരളസഭയില്‍ നിന്നും അനിത പുല്ലയില്‍ പുറത്ത്
loka kerala sabha anitha pullayil visit controversy

തിരുവനന്തപുരം :പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളി വനിത അനിത പുല്ലയില്‍ ലോക കേരള സഭ വേദിയിലെത്തിയത് വിവാദത്തില്‍. നിയമസഭ സമുച്ചയത്തില്‍ പരിപാടിയുടെ സമാപന ചടങ്ങിലേക്കാണ് വൈകിട്ടോടെ അനിത എത്തിയത്. ഇറ്റലിയില്‍ സ്ഥിര താമസക്കാരിയായ ഇവരെ തിരിച്ചറിഞ്ഞ ദൃശ്യ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്‌തു.

അപകടം മണത്ത സംഘാടകര്‍ ഇതോടെ നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് ഇവരെ നിയമസഭ സമുച്ചയത്തില്‍ നിന്നും പുറത്താക്കി. ഇവരുടെ പേര് ലോക കേരളസഭ അതിഥികളുടെ പട്ടികയിലില്ലായിരുന്നു. ഇക്കാരണത്താല്‍ പുറത്തുപോകണമെന്ന് ഇവരോട് വാച്ച് ആന്‍ഡ് വാര്‍ഡ് നിര്‍ദേശിച്ചു. പിന്നാലെ, അവര്‍ നിയമസഭ മന്ദിരം വിട്ടു.

ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍

'എത്തിയത് നോര്‍ക്ക ക്ഷണിക്കാതെയോ?' :ലോക കേരള സഭ അതിഥി ലിസ്റ്റില്‍ അനിതയുടെ പേരില്ലെന്ന് പരിപാടിയുടെ സംഘാടകരായ നോര്‍ക്ക റൂട്ട്‌സ്‌ വിശദീകരിച്ചെങ്കിലും സംഭവം വിവാദമായി. നോര്‍ക്ക ഔദ്യോഗികമായി ക്ഷണിക്കാതെ എങ്ങനെ അനിത നിയമസഭയിലെത്തി എന്ന ചോദ്യം ഉയര്‍ന്നു. പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടാക്കുന്നതിന് പിന്നില്‍ അനിത പുല്ലയില്‍ ആയിരുന്നു എന്ന ആരോപണം ശക്തമാണ്.

അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ മോന്‍സണിന്‍റെ കൊച്ചിയിലെ വസതിയിയിലെത്തിയതും അനിത വഴിയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള ഒരു വിവാദ വനിത സര്‍ക്കാരിന്‍റെ ഏറ്റവും സുപ്രധാന പരിപാടിയായ ലോക കേരള സഭയില്‍ എത്തിയതെങ്ങനെയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

ABOUT THE AUTHOR

...view details