കേരളം

kerala

മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കും വരെ പ്രതിഷേധം തുടരാന്‍ ബിജെപി

By

Published : Dec 17, 2022, 11:24 AM IST

കഴിഞ്ഞ ദിവസം രാപ്പകല്‍ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയതിലും ബിജെപി പ്രതിഷേധം നടത്തും

letter controversy  bjp  bjp kerala  bjp planning to continue protest  thiruvananthapuram corporation  മേയര്‍ ആര്യ രാജേന്ദ്രന്‍  ബിജെപി  കത്ത് വിവാദം  തിരുവനന്തപുരം നഗരസഭ
BJP TVM

തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം തുടരാന്‍ ബിജെപി. മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. ഇന്നലെ കൗണ്‍സില്‍ ഹാളില്‍ രാപ്പകല്‍ സമരം നടത്തിയ കൗണ്‍സിര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെയും ബിജെപി പ്രതിഷേധിക്കും.

ഇന്നലെ രാത്രി 10:30 നാണ്, സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയത്. രാത്രി വൈകി ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. ഉച്ചയ്‌ക്ക് നടന്ന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 9 ബിജെപി കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്‌ത നടപടിക്കെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടി രാപ്പകല്‍ സമരം പ്രഖ്യാപിച്ചത്.

രാത്രിയോടെ പൊലീസെത്തി അറസ്റ്റിന് സഹകരിക്കണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്‌തത്. കത്ത് വിവാദത്തില്‍ യുഡിഎഫിന്‍റെ അനിശ്ചിതകാല സമരവും കോര്‍പ്പറേഷനുമുന്നില്‍ നടക്കുകയാണ്.

ABOUT THE AUTHOR

...view details