കേരളം

kerala

നിയമഭേദഗതി ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത്; സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

By

Published : Jan 29, 2022, 1:53 PM IST

പിണറായി സര്‍ക്കാരിന്‍റെ ഈ നീക്കം ലോക്‌പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Leader of Opposition VD Satheesans letter to Sitaram Yechury  VD Satheesans letter against Lokayukta amendment ordinance  ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷ നേതാവിന്‍റെ കത്ത്  സീതാറാം യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ  ലോകായുക്തയിൽ സിപിഎം ജനറല്‍ സെക്രട്ടറിക്ക് കത്ത്
നിയമഭേദഗതി ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത്; സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാൻ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടെണമെന്ന് കാണിച്ച് സി.പി.എം ജനറല്‍ സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്.

സി.പി.എമ്മിന്‍റെ രാഷ്ട്രീയ ധാര്‍മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന നീക്കമാണ് കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് സി.പി.എം കേന്ദ്ര നിലപാടിന് എതിരാണ്. പിണറായി സര്‍ക്കാരിന്‍റെ ഈ നീക്കം ലോക്‌പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്‌ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നത് മാറ്റി ജഡ്‌ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്.

ALSO READ:വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ പദവി: നീക്കം മന്ത്രി ബിന്ദുവിന് വേണ്ടിയെന്ന് ആരോപണം; വിശദീകരണം തേടി ഗവർണർ

സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. നിയമസഭാ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അടുത്തിരിക്കെ 22 വര്‍ഷം പഴക്കമുള്ളൊരു നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍വകലാശാല വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം. ഈ കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്.

അതിനാല്‍ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദേശം നല്‍കണമെന്നും യെച്ചൂരിയോട് പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.

TAGGED:

ABOUT THE AUTHOR

...view details