കേരളം

kerala

കെ.പി.സി.സി ഭാരവാഹികള്‍; നേതാക്കള്‍ക്കിടയില്‍ ധാരണയായി

By

Published : Sep 16, 2021, 7:16 AM IST

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.

kpcc  കെ.പി.സി.സി  congress  കോണ്‍ഗ്രസ്  ഉമ്മന്‍ചാണ്ടി  രമേശ് ചെന്നിത്തല  കെ.സുധാകരന്‍  വി.ഡി സതീശന്‍  oommen chandy  ramesh chennithala  vd satheesan  k sudhakaran
കെ.പി.സി.സി ഭാരവാഹി നിയമന മാനദണ്ഡങ്ങളായി; 5 വര്‍ഷം ഭാരാവാഹിത്വം വഹിച്ചവരെ ഒഴിവാക്കും

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി നിയമന മാനദണ്ഡങ്ങളായി. ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച പൊതു മാനദണ്ഡങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണ.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. 5 വര്‍ഷം കെ.പി.സി.സി ഭാരാവാഹിത്വം വഹിച്ചവരെ ഒഴിവാക്കും.

ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ പാകത്തില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കണമെന്ന് എ.ഐ.സി.സി യോട് ആവശ്യപ്പെടും. എം.എല്‍. എമാര്‍, എം.പിമാര്‍ എന്നീ ജനപ്രതിനിധികളെ കെ.പി.സി.സി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കാനും ധാരണയായി.

also read: അസംതൃപ്‌തരുടെ പടപ്പുറപ്പാടില്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് ; ഒരു എംഎല്‍എ യുഡിഎഫ് വിടുമെന്ന് അഭ്യൂഹം

ഡി.സി.സി പുനഃസംഘടനയില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേരത്തെയുള്ള വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, തുടക്കത്തിലേ ഇരുവരുമായി ചര്‍ച്ച നടത്തി പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നേതൃത്വം ശ്രമിച്ചത്.

ABOUT THE AUTHOR

...view details