കേരളം

kerala

സംസ്ഥാനത്തെ 806 പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം

By

Published : Oct 13, 2020, 3:41 PM IST

കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്താൻ വിവിധ വകുപ്പുകൾക്കായി ആകെ 39,813.61 കോടി രൂപയുടെ 806 പദ്ധതികൾക്കാണ് കിഫ്‌ബിയുടെ അംഗീകാരം.

kifby approves 806 projects  കിഫ്ബിയുടെ അംഗീകാരം  ആരോഗ്യ മേഖല കിഫ്ബി  kifby approves 806 projects in the state  കിഫ്ബി പദ്ധതികൾ അംഗീകാരം
കിഫ്ബി

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി 12 പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം. ആകെ 1617.21 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇന്ന് ചേർന്ന കിഫ്‌ബി ബോർഡ് യോഗം അംഗീകാരം നൽകിയത്. കോന്നി മെഡിക്കൽ കോളജ്, കോട്ടയം ജനറൽ ആശുപത്രി നവീകരണം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക്, പീഡിയാട്രിക് ബ്ലോക്ക്, എം.എൽ.റ്റി ബ്ലോക്ക് എന്നിവയുടെ നിർമാണം, കോഴിക്കോട് ജനറൽ ആശുപത്രി നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്താൻ വിവിധ വകുപ്പുകൾക്കായി ആകെ 39,813.61 കോടി രൂപയുടെ 806 പദ്ധതികൾക്കാണ് കിഫ്‌ബിയുടെ അംഗീകാരം. ഇതു കൂടാതെ 20,000 കോടിയുടെ സ്ഥലമെടുപ്പ് പാക്കേജിൽ ഉൾപ്പെടുത്തി ദേശീയ പാത വികസനത്തിൻ്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5,374 കോടി രൂപയും, വ്യവസായ പാർക്കുകൾക്കായി 13,988.63 കോടിയും, കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്ക്ക് 1030.80 കോടി രൂപയും ഉൾപ്പെടെ 59,813.61 കോടിയാണ് പദ്ധതികളുടെ ആകെത്തുക.

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പത്തിരിപ്പാല, പത്തനംതിട്ട ജില്ലയിലെ ഡൗൺഹിൽ എന്നിവിടങ്ങളിൽ ആർട്‌സ് ആൻ്റ് സയൻസ് കോളേജുകൾക്ക് 59.66 കോടി കെട്ടിട നിർമാണ അനുമതി നൽകി. തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി പൊന്നാനി എസ്റ്ററ്റ്യുറിയ്ക്ക് കുറുകെയുള്ള കേബിൾ - സ്റ്റേയ്ഡ് പാലം ഇപിസി മോഡലിൽ നിർമ്മിക്കാനും നിർദേശം നൽകി. ആലപ്പുഴ പൈതൃക പദ്ധതിയിലെ കടൽപ്പാല നിർമ്മാണത്തിന് 15.26 കോടി അനുവദിക്കാനും കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details