കേരളം

kerala

വേനല്‍ മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : May 1, 2023, 8:12 PM IST

സംസ്ഥാനത്ത് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലേർട്ട്.

kerala summer rain updates  kerala rain updates  kerala weather updates  കേന്ദ്ര കാലാവസ്ഥ വകുപ്പ്  Central Meteorological Department  കേരളത്തില്‍ യെല്ലോ അലേര്‍ട്ട്  യെല്ലോ അലേർട്ട്  കേരള കാലാവസ്ഥ  കേരളത്തിലെ മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്
വേനല്‍ മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

നാളെ (02.05.2023) പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മറ്റെന്നാള്‍ (03.05.2023) പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം വേനൽ മഴ തുടരും.

ഇടിമിന്നലിനും സാധ്യത: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം:ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മഴ മാറിയാല്‍ ചൂട് കരുതണം:വേനല്‍ മഴ ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തെ ചൂടിന് ചെറിയ ആശ്വാസം ലഭിക്കും. എന്നാല്‍ മഴ മാറിയാല്‍ ചൂട് നിലനിൽക്കുമെന്നതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്. വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീര താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാത്ത അവസ്ഥയിൽ ഉഷ്‌ണാഘാതം ഉണ്ടാകും. ഈ സാഹചര്യത്തില്‍ വെയിലത്ത് ഇറങ്ങുന്നത് ശ്രദ്ധയോടെ വേണം. വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്നത് ശരീര താപനില നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുന്നത് സഹായകരമാകും.

മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ കഴിവതും അവ ഒഴിവാക്കുന്നതാണ് നല്ലത്. വേനൽക്കാലത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിലെ പരിപാടികൾ രാവിലെ 11 മണിക്ക് മുൻപോ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമോ നടത്തുക.

തണുപ്പുള്ള അടഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സമയവും ചെലവഴിക്കുക. മിതമായ രീതിയിൽ കട്ടികുറഞ്ഞ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക.

ALSO READ:കുഴല്‍ കിണറില്‍ നിറയെ വെളളം പക്ഷെ കുടിവെള്ളം വിലയ്‌ക്ക് വാങ്ങണം..ആദിയാര്‍പുരം നിവാസികള്‍ ദുരിതത്തിൽ

ABOUT THE AUTHOR

...view details