കേരളം

kerala

സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി

By

Published : Jul 8, 2021, 10:03 PM IST

ബുധനാഴ്‌ച സംസ്ഥാനത്ത് എത്തിയ 3.79 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന് പുറമെയാണ് വ്യാഴാഴ്ചയും പുതിയ ബാച്ച് എത്തിയത്.

covid vaccine news  kerala covid vaccination  kerala covid vaccine stock  കൊവിഡ് വാക്സിൻ വാർത്ത  കേരള കൊവിഡ് വാക്സിനേഷൻ  കേരളത്തിലെ കൊവിഡ് വാക്സിൻ സ്റ്റോക്ക്
സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ച 1,01,500 ഡോസ് വാക്‌സിനും എത്തും. ബുധനാഴ്‌ച സംസ്ഥാനത്ത് എത്തിയ 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

Read More:Kerala Covid Cases : സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ് ; 142 മരണം

അതേസമയം, സംസ്ഥാനത്ത് ജൂലൈ എട്ടിന് 13,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,937 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 മരണങ്ങളും വ്യാഴാഴ്‌ച കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details