കേരളം

kerala

Kerala Rain Update | സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത ; തെക്കൻ ജില്ലകളിൽ ജാഗ്രതാനിർദേശം

By

Published : Nov 21, 2021, 3:25 PM IST

തെക്കന്‍ ജില്ലകളില്‍(southern kerala) വ്യാപക മഴക്ക്(heavy rain) സാധ്യതയുള്ള സാഹചര്യത്തിൽ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert)

Kerala Rain Update  heavy rain in southern kerala  yellow alert imposed in districts  Central Meteorological Department announcement  low pressure in arabian sea  Cyclone in southern karnataka  മഴ അറിയിപ്പ്  കേരളത്തിൽ ശക്തമായ മഴ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്  അറബിക്കടലില്‍ ന്യൂനമര്‍ദ്ദം  തെക്കൻ കർണാടകയിൽ ചക്രവാത ചുഴി  latest news  kerala news
സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത; തെക്കൻ ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(Central Meteorological Department). തെക്കന്‍ ജില്ലകളിലാണ് വ്യാപക മഴക്ക്(heavy rain) സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert) പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദം(low pressure in arabian sea) നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാത ചുഴിയും(Cyclone in southern karnataka) നിലനില്‍ക്കുന്നുണ്ട്. ഇവ കേരള തീരത്ത് ഭീഷണിയാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ സന്ദീപ് വാര്യരുടെ വിമര്‍ശനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്‌ച മുതല്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details