കേരളം

kerala

കേരളത്തില്‍ പരക്കെ ശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Aug 30, 2022, 1:59 PM IST

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

Orange alert  kerala heavy rain  kerala rain updation  kerala weather updation  ഓറഞ്ച് അലര്‍ട്ട്  മഴ മുന്നറിയിപ്പ്  യെല്ലോ അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ്
കേരളത്തില്‍ പരക്കെ ശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ജാഗ്രത നിര്‍ദേശവുമാണ് നിലവില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

വരുന്ന അഞ്ച് ദിവസത്തോളം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്‌റ്റ് 31, സെപ്‌തംബര്‍ 1 തീയതികളില്‍ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യമാണ്. അതേസമയം തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്‌ക്ക് കാരണം.

ABOUT THE AUTHOR

...view details