കേരളം

kerala

പിണറായിയുടെ ഉറപ്പ്: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കും

By

Published : Dec 1, 2022, 7:44 PM IST

വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം  vizhinjam port  pinarayi vijayan  pinarayi vijayan about vizhinjam port  trivandrum local news  വിഴിഞ്ഞം തുറമുഖം  വിഴിഞ്ഞം തുറമുഖ നിർമാണം  പിണറായി വിജയന്‍  തിരുവനന്തപുരം  മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്‍റെ മുന്നോട്ട്പോക്കിനെ തടസപ്പെടുത്തുന്ന നിലപാടുകളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലപാട് വ്യക്തമാക്കി മുഖ്യൻ: ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിക്കുന്നതല്ല സര്‍ക്കാര്‍ നയം. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നടത്തുന്നവരോട് ഉപസമിതി ചര്‍ച്ച ചെയ്‌തതാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ സമര സമിതി ചര്‍ച്ചകള്‍ക്ക് ശേഷവും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമരവും പ്രതിഷേധവും പുതിയ മാനങ്ങളിലേക്ക് വഴിമാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഗൗരവകരമാണ്.

' മതവികാരം ഇളക്കിവിടാൻ ശ്രമം ': കേരളത്തിലെ ഒരു മന്ത്രിയുടെ പേര് അബ്‌ദുറഹിമാനെന്നാണ്. ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ടെന്ന് പറയാന്‍ ഓരാള്‍ക്ക് കഴിയുന്നെങ്കില്‍ അവരുടെ നില എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കേണ്ട വിഷയമാണ്. മതവികാരം ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വികസനം തടസപ്പെടുത്താന്‍ നിക്ഷിപ്‌ത ശക്തികള്‍ എല്ലാകാലത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നാടിന്‍റെ സമാധാനമായ അന്തരീക്ഷത്തെ തകര്‍ക്കാനാണ് ഇവരുടെ ശ്രമം.

ഇതിനായി വ്യാപകമായി ആക്രമണം നടത്തുകയാണ്. ഇത് എന്തിന് വേണ്ടിയാണെന്ന് ചിന്തിക്കേണ്ട വിഷയമാണ്. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമല്ല. നാടിന്‍റെ മുന്നോട്ട് പോക്കിനെ തടസപ്പെടുത്തുന്നതാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല.

ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയാറായാല്‍ സംസ്ഥാനത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കും. കൂടുതല്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ മുന്നോട്ട് വരാത്ത സ്ഥിതിയുണ്ടാകും. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ABOUT THE AUTHOR

...view details