കേരളം

kerala

സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാനം

By

Published : Jun 7, 2022, 9:25 AM IST

റെയില്‍വേ ബോര്‍ഡുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ തുടര്‍ച്ചയാണ് കത്തെന്ന് ചീഫ് സെക്രട്ടറി

silver line project aprroval  Kerala government action to get approval for silver line  Krail project latest news  സില്‍വര്‍ ലൈനില്‍ ചീഫ് സെക്രട്ടറിയുടെ കത്ത് റെയില്‍വെ ബോര്‍ഡിന്  കെ റെയില്‍  കെറെയില്‍ പ്രധാനപ്പെട്ട വാര്‍ത്തകള്‍  കെ റെയില്‍ അനുമതി നടപടികള്‍
സില്‍വര്‍ലൈന്‍ പദ്ധതി; അനുമതി വേഗത്തിലാക്കണമെന്ന് ആഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡിന് കത്ത് നല്‍കി

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിക്ക് അനുമതി വേഗത്തിലാക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര റെയിൽവേ ബോർഡിന് കത്ത് നൽകി. 2020 ജൂൺ 17ന് സമർപ്പിച്ച ഡിപിആറിന് അനുമതിതേടി സംസ്ഥാനം രണ്ടു വർഷമായി കാത്തിരിക്കുകയാണ്. അതേസമയം റെയിൽവേ ബോർഡ് പദ്ധതി സംബന്ധിച്ച് നിരന്തരം സംശയങ്ങൾ ഉന്നയിക്കുകയാണ്.
പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഡി പി ആർ അപൂർണമാണെന്നതാണ് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. റെയിൽവേ ഭൂമി സംബന്ധിച്ചും സംശയമുണ്ട്.

അലൈൻമെൻ്റിൻ്റെ ഭാഗമായ റെയിൽവേ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്താൻ ദക്ഷിണ റെയിൽവേയുമായി ചേർന്ന് സംയുക്ത സർവ്വേ നടത്താൻ ബോർഡ് നിർദേശിച്ചിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക രേഖകളും ബോർഡ് ആവശ്യപ്പെട്ടു.
പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും മുന്നോട്ടുപോകാനാണ് സർക്കാരിൻ്റെ തീരുമാനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുമ്പാണ് ചീഫ് സെക്രട്ടറി കത്തയച്ചത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് റെയിൽവേ ബോർഡുമായി നടത്തുന്ന ആശയവിനിമയങ്ങളുടെ തുടർച്ചയാണ് കത്തെന്നാണ് ചീഫ് സെക്രട്ടറി വി പി ജോയ് വ്യക്തമാക്കുന്നത്. അനുമതി തേടിയുള്ള കാത്തിരിപ്പ് നീളുന്നുവെന്ന് കേന്ദ്രത്തെ ഓർമപ്പെടുത്താൻ ഉദ്ദേശിച്ചാണ് കത്തയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details