കേരളം

kerala

Omicron: ഒമിക്രോണ്‍: സംസ്ഥാനത്ത് വീണ്ടും കൂടുതല്‍ നിയന്ത്രണം വരുമോ? ഇന്നറിയാം

By

Published : Nov 30, 2021, 12:12 PM IST

Updated : Nov 30, 2021, 12:18 PM IST

ഒമിക്രോണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. തിയേറ്ററുകളിലെ നിയന്ത്രണം പിവലിക്കുന്നതിലും ചര്‍ച്ച ഉണ്ടാകും.

Omicron in India  kerala CM holds highlevel meeting over omicron  covid updates kerala  ഇന്ത്യയില്‍ ഒമിക്രോണ്‍ ഭീഷണി  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ യോഗം  കൊവിഡ്‌ വ്യാപനത്തില്‍ അവലോകന യോഗം  കേരളത്തില്‍ നിയന്തണങ്ങളില്‍ ഇളവ്‌  latest etv bharat news updates
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ്‌ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി നേരിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് (30.11.21) ഉന്നതതല യോഗം ചേരും. വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് യോഗം. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും എങ്ങനെ വേണമെന്നത് സംബന്ധിച്ച് വിശദമായി യോഗത്തില്‍ പരിശോധിക്കും.

നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികള്‍ യോഗം വിലയിരുത്തും. ആരോഗ്യ വിദഗ്‌ധരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലവില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി കഴിഞ്ഞു. വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയും കര്‍ണാടകയില്‍ നടത്തുന്നുണ്ട്. ഇക്കാര്യങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിലും തീരുമാനം ഉണ്ടാകും

സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്‌ സംബന്ധിച്ചും ചര്‍ച്ച നടത്തും. ഇതില്‍ പ്രധാനം തീയറ്ററുകളിലെ നിയന്ത്രണം പിന്‍വലിക്കുന്നതാണ്. നിലവില്‍ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റിങ്ങ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്ന് സിനിമാ വ്യവസായ മേഖലയില്‍ നിന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്.

Read More: ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്ക: Omicron Covid variant

എന്നാല്‍ കഴിഞ്ഞ അവലോകന യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്‌മസ്, ന്യൂഇയര്‍ പശ്ചാത്തലത്തില്‍ മരക്കാര്‍ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങള്‍ വരാനിരിക്കുന്നതും യോഗം പരിഗണിക്കും. ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് അനുമതി നല്‍കുന്നതോടൊപ്പം ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യവും ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.

Last Updated : Nov 30, 2021, 12:18 PM IST

ABOUT THE AUTHOR

...view details