കേരളം

kerala

'പ്രെെമറി പാഠപുസ്‌തകത്തില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തും'; മന്ത്രി വി ശിവൻകുട്ടി നിയമസഭയില്‍

By

Published : Nov 8, 2021, 7:49 PM IST

നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ അവതരിപ്പിക്കവെയാണ് പ്രെെമറി പാഠപുസ്‌തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിയുടെ പ്രഖ്യാപനം.

പ്രെെമറി പാഠപുസ്‌തകം  മലയാളം അക്ഷരമാല  മലയാളം  വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി  V. Sivankutty  malayalam Alphabet  kerala text books  Kerala Assembly  കേരള നിയമസഭ
'പ്രെെമറി പാഠപുസ്‌തകത്തില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തും'; മന്ത്രി വി ശിവൻകുട്ടി സഭയില്‍

തിരുവനന്തപുരം:മലയാളം അക്ഷരമാല, ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തുമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. പ്രെെമറി ക്ലാസുകളിലെ മലയാളം പാഠപുസ്‌തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ലെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ അവതരിപ്പിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

എസ്‌.സി.ഇ.ആർ.ടിയാണ് പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയത്. ഏത് സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കും. ആറാം പ്രവർത്തി ദിവസത്തിൽ വിദ്യാർഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്‌തികകളും ഒഴിവാക്കുന്ന പ്രശ്‌നത്തിൽ പ്രായോഗിക പരിഹാരം കാണുമെന്നും വി ശിവൻകുട്ടി നിയമസഭയില്‍ പറഞ്ഞു.

ALSO READ:ജോജുവിന്‍റെ കാർ തകർത്ത കേസ്‌; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു

ടെക്സ്റ്റ് ബുക്കുകളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അധ്യാപകൻ കൂടിയായ, സാമൂഹ്യ വിമർശകൻ എം.എന്‍ കാരശേരി വിദ്യാഭ്യാസ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. നിയമസഭയിലെ പ്രഖ്യാപനത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം എം.എന്‍ കാരശേരിയെ വിളിച്ച് അറിയിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details