കേരളം

kerala

നിയമസഭ കൈയാങ്കളി കേസ് : വിധി പറയുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി

By

Published : Oct 7, 2021, 3:55 PM IST

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി

kerala-assembly-ruckus-case  നിയമസഭാ കയ്യാങ്കളി കേസ്  kerala-assembly  നിയമസഭാ കേസ്  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  കെ.ടി ജലീൽ  ഇ.പി ജയരാജൻ
നിയമസഭാ കയ്യാങ്കളി കേസ്; വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം :നിയമസഭ കൈയാങ്കളി കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച കോടതി അവധിയായതിനാലാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വാച്ച് ആൻഡ് വാർഡ് വേഷത്തിൽ എത്തിയ പൊലീസുകാരാണ് ആക്രമണം നടത്തിയതെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. പ്രതികൾ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്‌തത്. മാത്രവുമല്ല സഭയിൽ പ്രധിഷേധ പ്രകടനം മാത്രമാണ് നടത്തിയതെന്നുമാണ് പ്രതികൾ വിടുതൽ ഹർജിയിൽ അവകാശപ്പെടുന്നത്.

എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാന്‍ ഒരു എം.എൽ.എക്കും അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തിന് മറുപടി നൽകിയിരുന്നു.

Also Read:- ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍, പമ്പ സ്‌നാനത്തിനും അനുമതി ; ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍

മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ കുഞ്ഞമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ഇതിന്‍റെ ഭാഗമായി നടന്ന കയ്യാങ്കളിയില്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം നിയമസഭയ്ക്ക് വരുത്തി എന്നാണ് പൊലീസ് കേസ്.

ABOUT THE AUTHOR

...view details