കേരളം

kerala

നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണ രേഖകൾ പ്രതിഭാഗത്തിന് നൽകി

By ETV Bharat Kerala Team

Published : Dec 22, 2023, 9:54 PM IST

Assembly Ruckus Case: നിയമസഭ കയ്യാങ്കളി കേസിലെ തുടരന്വേഷണ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കി. വിചാരണ ആരംഭിക്കാന്‍ നിയമ വശങ്ങളെല്ലാം പൂര്‍ണമായും നടപ്പാക്കണമെന്ന് കോടതി.

Court News  നിയമസഭ കൈയാങ്കളി കേസ്  Kerala Assembly Ruckus Case  Assembly Ruckus Case  മന്ത്രി വി ശിവൻകുട്ടി  ഇ പി ജയരാജൻ  കെ ടി ജലീൽ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Kerala Assembly Ruckus Case Documents Given To Defendants

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിലെ പുതിയ രേഖകൾ പ്രതിഭാഗത്തിന് നൽകി. കഴിഞ്ഞ തവണ രേഖകൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിന് ശേഷമാണ് പുതിയ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കിയത് (Assembly Ruckus Case).

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ നടപടികൾ ആരംഭിക്കണമെങ്കിൽ ഇത്തരം നിയമ വശങ്ങൾ പൂർണമായും പ്രോസിക്യൂഷൻ നടപ്പാക്കേണ്ടത് അനിവാര്യമാണ്. പതിനൊന്ന് സാക്ഷികളും നാല് രേഖകളുമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയ പ്രതികളെ കുറിച്ച് രേഖകളില്‍ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല (Assembly Ruckus Case Updates).

മന്ത്രി വി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയില്‍ ആക്രമണം നടത്തുകയും 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തുകയും ചെയ്‌തുവെന്നതാണ് കേസ്.

Also read:നിയമസഭ കയ്യാങ്കളി കേസ്: നാല് മുൻ യുഡിഎഫ് എംഎൽഎമാരെ പ്രതിചേർത്തു, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

ABOUT THE AUTHOR

...view details