കേരളം

kerala

കുറ്റമറ്റ പരിശോധനയ്ക്ക് ഇനിയുമെത്ര ജീവനുകള്‍ ഹോമിക്കണം? പ്രഹസന റെയ്‌ഡ് അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

By

Published : Jan 7, 2023, 6:33 PM IST

പ്രഹസന റെയ്‌ഡിന് പകരം വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യ സുരക്ഷ റെയ്‌ഡ് നടത്തണമെന്നും കെ സുധാകരൻ

കെ സുധാകരന്‍  കെപിസിസി  ഭക്ഷ്യ വിഷബാധ  ഭക്ഷ്യ സുരക്ഷ റെയ്‌ഡ്  K Sudhakaran criticize food safety department  ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന  പ്രഹസന റെയ്‌ഡ് അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍
പ്രഹസന റെയ്‌ഡ് അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചു വീഴുമ്പോള്‍ മാത്രം പ്രഹസന റെയ്‌ഡ് നടത്തുന്ന കീഴ്വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യ സുരക്ഷ റെയ്‌ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കുറ്റമറ്റ പരിശോധന നടത്താന്‍ ഇനിയുമെത്ര ജീവനുകള്‍ ഹോമിക്കേണ്ടി വരുമെന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഹോട്ടലുകള്‍ ഗുണനിലവാരമുള്ള ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

വിഷം കലര്‍ന്ന ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നടപടി സ്വീകരിക്കണം. ഹോട്ടല്‍ ഭക്ഷണത്തിന്‍റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിങ് സമ്പ്രദായം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതം. ഹോട്ടലുകളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള മികച്ച സംവിധാനം സംസ്ഥാനത്തില്ലെന്നത് ഖേദകരമാണ്.

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ശുഷ്‌കാന്തി കാട്ടുന്ന പ്രവര്‍ത്തനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ALSO READ:സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; ഭക്ഷ്യ സുരക്ഷ വകുപ്പിനെ ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details