കേരളം

kerala

Mark list controversy | 'പിണറായി മോദിയുടെ ചേട്ടന്‍' ; വിമർശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നുവെന്ന് കെ സുധാകരൻ

By

Published : Jun 11, 2023, 2:14 PM IST

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തിരുന്നു. കേരളത്തിൽ മാധ്യമവേട്ടയാണ് നടക്കുന്നതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇരുളടഞ്ഞുവെന്നും കെ സുധാകരൻ

k sudhakaran about fir against journalist  fir against journalist  maharajas Mark list controversy  pm arsho  arsho mark list controversy  case against asianet news reporter  k sudhakaran  kpcc president k sudhakaran  pm arsho mark list  mark list row in kerala  കെ സുധാകരൻ  പിണറായി വിജയനെതിരെ കെ സുധാകരൻ  മാധ്യമ സ്വാതന്ത്യം  മാധ്യമവേട്ട  മാധ്യമപ്രവർത്തനം  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  മാധ്യമസ്വാതന്ത്ര്യം കെ സുധാകരൻ  സിപിഎം  കെപിസിസി  എസ്എഫ്ഐ  മാർക്ക് ലിസ്റ്റ് വിവാദം  മാർക്ക് ലിസ്റ്റ് വിവാദം പി എം ആർഷോ  പി എം ആർഷോ  കെ വിദ്യ വ്യാജരേഖ  പി എം ആർഷോക്കെതിരായ വാർത്ത റിപ്പോർട്ട്‌  പി എം ആർഷോയുടെ പരാതി
കെ സുധാകരൻ

തിരുവനന്തപുരം : കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയൻ സംപൂജ്യമാക്കിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്ന സിപിഎം അവരുടെ ഭരണത്തില്‍ തുടര്‍ച്ചയായി മാധ്യമവേട്ട നടത്തുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരായ വാർത്ത റിപ്പോർട്ട്‌ ചെയ്‌തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകയെ പ്രതിയാക്കി പൊലീസ് കേസെടുത്തതിനെ വിമർശിച്ചാണ് കെ സുധാകരന്‍റെ പ്രതികരണം.

സത്യസന്ധമായി വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല. പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തരവകുപ്പെന്നും സുധാകരന്‍ വാർത്താക്കുറിപ്പിൽ പരിഹസിച്ചു.

180 രാജ്യങ്ങളില്‍ 161-ാം സ്ഥാനത്തേക്ക് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം നിലംപൊത്തിയെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണ്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെഎസ്‌യു നേതാക്കള്‍ക്കെതിരെയും അത് വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയും ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി ശുദ്ധ തോന്നിവാസമാണ്. പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പൊലീസ് വ്യാജരേഖ ചമച്ച് ജോലി നേടിയ എസ്എഫ് ഐ നേതാവ് കെ വിദ്യയെ പിടികൂടുകയോ, തെളിവ് കണ്ടെത്തുകയോ ചെയ്‌തില്ല. ആരുടെ ചിറകിനടിയിലാണ് വിദ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം. പൊലീസിന് പിടിക്കാന്‍ പറ്റില്ലെങ്കില്‍ അത് ജനങ്ങള്‍ക്ക് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജരേഖ ചമയ്ക്ക‌ല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണോ ഇത്തരം ഒരു നീക്കമെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു. ബിജെപിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ബിബിസി, മീഡിയാവണ്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുത്ത മോദിയുടെ ചേട്ടനാണിപ്പോള്‍ പിണറായി വിജയന്‍. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി കൊള്ളരുതായ്‌മകള്‍ക്ക് മറയിടാനാണ് ഇരുവരുടെയും ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇരുളടഞ്ഞു. ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന തന്ത്രമാണ് മോദിയും പിണറായിയും നടപ്പാക്കുന്നത്. ഇഷ്‌ടമില്ലാത്തവരെ നിശബ്‌ദമാക്കുന്ന സംഘപരിവാര്‍ പതിപ്പിന്‍റെ കേരളമോഡലാണ് പിണറായി ഭരണമെന്നും കെ സുധാകരൻ വിമർശിച്ചു.

സിപിഎമ്മിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെയും എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ മാതൃഭൂമിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത് പിണറായി വിജയന്‍റെ മാധ്യമവേട്ടയുടെ സമീപകാല തെളിവുകളാണ്. മാധ്യമങ്ങളുടെ പരിലാളനയേറ്റാണ് രണ്ട് തവണ മുഖ്യമന്ത്രിയായതെന്ന് പിണറായി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിഷേധവുമായി കെയുഡബ്ല്യുജെ : വാർത്ത റിപ്പോർട്ട് ചെയ്‌തതിന്‍റെ പേരിൽ മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നുവെന്നും ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details