കേരളം

kerala

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌വി ഭാട്ടി ചുമതലയേറ്റു

By

Published : Jun 1, 2023, 6:03 PM IST

Updated : Jun 1, 2023, 6:49 PM IST

സരസ വെങ്കിടനാരായണ ഭാട്ടിയെന്ന എസ്.വി ഭാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലി കൊടുത്തു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌ വി ഭാട്ടി  എസ്‌ വി ഭാട്ടി  സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്  കേരള ഹൈക്കോടതി  ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ്  രാഷ്ട്രപതി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌ വി ഭാട്ടി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌ വി ഭാട്ടി

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭാട്ടി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. ആന്ധ്രാ പ്രദേശ് സ്വദേശിയായ സരസ വെങ്കിടനാരായണ ഭാട്ടിയെന്ന എസ്.വി ഭാട്ടി കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

2019 മുതല്‍ കേരള ഹൈക്കോടതി ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചിരുന്ന എസ്.വി ഭാട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കാനുളള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി കൂടി സാധുത നല്‍കിയതോടെയാണ് സത്യപ്രതിജ്ഞ നടന്നത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

ബെംഗളൂരു ജെ.ആര്‍ ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ എസ്.വി ഭാട്ടി 1987ലാണ് ആന്ധ്ര ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്‌തത്. 2013ല്‍ ആന്ധ്ര ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്‌ജിയായി. 2019 മാര്‍ച്ചിലാണ് കേരള ഹൈക്കോടതിയില്‍ നിയമനം ലഭിച്ചത്.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ്, നാഷണല്‍ മാരിടൈം യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി പൊതുമേഖല കമ്പനികളുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, നിയമമന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിനോയ് വിശ്വം എം.പി, ചീഫ് സെക്രട്ടറി വി.പി ജോയ്, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ വി.വേണു, ശാരദ മുരളീധരന്‍, ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, അമിത് റാവല്‍, അനു ശിവരാമന്‍, മേരി ജോസഫ്, പി.സോമരാജന്‍, സി.എസ്.ദാസ്, ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ്, വിജു എബ്രഹാം, ബസന്ത് ബാലാജി, റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

പരിസ്ഥിതി നിയമങ്ങളില്‍ വിദഗ്‌ധനായാണ് ജസ്റ്റിസ് എസ്.വി ഭാട്ടി അറിയപ്പെടുന്നത്. കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ നിരവധി നിര്‍ണായക വിധികള്‍ ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌ത് നികുതി തട്ടിപ്പ്, കന്യാസ്ത്രീകള്‍ സമ്പാദിക്കുന്ന വരുമാനത്തില്‍ നിന്ന് ടിഡിഎസ് കുറയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ നിര്‍ണായക വിധി എസ്.വി ഭാട്ടിയുടെ ബെഞ്ചില്‍ നിന്നുണ്ടായിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റ് അടക്കമുള്ള കേസുകള്‍ എസ്.വി ഭാട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ചീഫ് ജസ്റ്റിസായി എസ്.വി ഭാട്ടി എത്തുമ്പോള്‍ പൊതുതാത്‌പര്യ ഹര്‍ജികളിലടക്കം നിര്‍ണായക വിധികള്‍ പ്രതീക്ഷിക്കാവുന്നതാണ്. പരിസ്ഥിതി സംബന്ധിച്ച കേസുകളിലും ചീഫ് ജസ്റ്റിസിന്‍റെ ഭാഗത്ത് നിന്നും നിര്‍ണായക ഇടപെടലുണ്ടാകാം. ഏപ്രില്‍ 24നാണ് എസ്. മണികുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

എസ്. മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി യാത്രയയപ്പ് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഇത്തരമൊരു യാത്രയയപ്പ് കേരളത്തില്‍ ആദ്യമായിരുന്നു. തിരുവനന്തപുരത്ത് നടന്ന യാത്രയയപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി പി.രാജീവ് മറ്റ് മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ കേസുകളില്‍ എസ്.മണികുമാര്‍ അടയിരിക്കുകയായിരുന്നുവെന്നും ഈ നടപടിക്കുള്ള ഉപഹാരമാണ് യാത്രയയപ്പെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭിക്കുന്ന സൂചന.

Last Updated : Jun 1, 2023, 6:49 PM IST

ABOUT THE AUTHOR

...view details