കേരളം

kerala

കെ.എസ്.ആർ.ടി.സി സമരം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By

Published : Oct 23, 2020, 3:25 PM IST

തൊട്ടടുത്തുള്ള കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടാത്തത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സി  കെ.എസ്.ആർ.ടി.സി മിന്നല്‍ സമരം  കെ.എസ്.ആർ.ടി.സിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍  മനുഷ്യാവകാശ കമ്മീഷൻ  human rights commission  ksrtc strike  ksrtc
കെ.എസ്.ആർ.ടി.സി സമരം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:നടുറോഡിൽ ബസുകൾ നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവനന്തപുരത്ത് സമരം ചെയ്ത സംഭവം ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തൊട്ടടുത്തുള്ള കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടാത്തത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഗതാഗത സ്തംഭനവും തുടർന്ന് യാത്രക്കാരന്‍റെ മരണവും സംഭവിക്കുമായിരുന്നില്ലെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പില്ലാതെ സമരം നടത്തിയവർക്കെതിരെ ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കാനും സംഭവ ദിവസത്തെ വരുമാനനഷ്ടം നികത്താൻ നടപടിയെടുക്കാനും കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മിന്നൽ പണിമുടക്കിൽ ജീവൻ നഷ്ടപ്പെട്ട യാത്രക്കാരൻ സുരേന്ദ്രന്‍റെ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടാമെന്ന് കെ.എസ്.ആർ.ടി.സി സി എം.ഡി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മിന്നൽ പണിമുടക്കിൽ ഉൾപ്പെട്ട 30 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കമ്മിഷനെ അറിയിച്ചു.

ABOUT THE AUTHOR

...view details