കേരളം

kerala

High Temperature Alert In Kerala ജില്ലകളില്‍ സാധാരണയെക്കാള്‍ ചൂടേറും; ജാഗ്രത നിർദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

By ETV Bharat Kerala Team

Published : Aug 23, 2023, 3:52 PM IST

Updated : Aug 23, 2023, 4:35 PM IST

Kerala Atmospheric Temperature will Rise in Following days: താപനില ഉയരാൻ സാധ്യതയുള്ളതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

High Temperature Alert  High Temperature Alert in Kerala  Kerala Latest News  Temperature Alert in Kerala  Temperature Alert  Kerala  Districts of Kerala  Kerala Atmospheric Temperature  ജില്ലകളില്‍ സാധാരണയെക്കാള്‍ ചൂടേറും  ജാഗ്രത നിർദേശങ്ങള്‍ പുറപ്പെടുവിച്ച്  ജാഗ്രത നിർദേശങ്ങള്‍  ദുരന്ത നിവാരണ അതോറിറ്റി  തിരുവനന്തപുരം  Thiruvananthapuram  Kollam  Ernakulam  Alappuzha  Kottayam  Palakkad  Thrissur  Kozhikode  Disaster Management Authority
High Temperature Alert in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് (High Temperature Alert). തിരുവനന്തപുരം (Thiruvananthapuram), കൊല്ലം (Kollam) ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.

ആലപ്പുഴ (Alappuzha), കോട്ടയം (Kottayam), പാലക്കാട് (Palakkad) ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. എറണാകുളം (Ernakulam), തൃശൂർ (Thrissur), മലപ്പുറം (Malappuram), കോഴിക്കോട് (Kozhikode) ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഇതാവട്ടെ സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.

നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി: താപനില ഉയരാൻ സാധ്യതയുള്ളതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (Disaster Management Authority) ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നുണ്ട്.

Also Read: എങ്ങും ചുട്ടുപൊള്ളുന്നു… സൂക്ഷിക്കണം… കരുതല്‍ വേണം, പാലിക്കണം ഈ ജാഗ്രത നിര്‍ദേശങ്ങള്‍

ചൂട് കൂടുന്നുവെന്ന് ഡബ്ല്യുഎംഒയും:ആഗോളതലത്തിലുള്ള ചൂട് കഴിഞ്ഞ എട്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായി ലോക കാലാവസ്ഥാപഠന സംഘടന (WMO) മുമ്പ് അറിയിച്ചിരുന്നു. 2015 മുതലുള്ള കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലുണ്ടായ റെക്കോഡ് ചൂടിനെ അപേക്ഷിച്ച് 1.15 ദശാംശം കൂടുതലാണ് 2022 ലെ ആഗോള തലത്തിലുള്ള ചൂടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഡബ്ല്യുഎംഒയുടെ വിശദീകരണം. യുണൈറ്റഡ് നേഷനുകളുടെ 27-ാമത് കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി 'ഡബ്ല്യുഎംഒ പ്രൊവിഷണല്‍ സറ്റേറ്റ് ഓഫ് ദ ഗ്ലോബല്‍ ക്ലൈമറ്റ് 2022' എന്ന റിപ്പോര്‍ട്ടിലായിരുന്നു സംഘടനയുടെ ഈ വെളിപ്പെടുത്തല്‍.

സമുദ്രനിരപ്പ് വര്‍ധനവിന്‍റെ നിരക്ക് 1993 വരെ ഇരട്ടിയായതായും തുടര്‍ന്ന് 2020 വരെ 10 മില്ലിമീറ്ററോളം വര്‍ധിച്ചതായും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഏതാണ്ട് 30 വര്‍ഷത്തോളമായി സാറ്റലൈറ്റ് മുഖാന്തരമുള്ള സമുദ്രനിരപ്പ് കണക്കാക്കുന്നതില്‍ നിന്ന് കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി ആകെയുള്ള സമുദ്രനിരപ്പ് വര്‍ധന പത്ത് ശതമാനം വര്‍ധിച്ചുവെന്നും ഈ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

Last Updated : Aug 23, 2023, 4:35 PM IST

ABOUT THE AUTHOR

...view details