കേരളം

kerala

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

By

Published : Feb 28, 2022, 9:53 AM IST

വ്യാഴാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

heavy rain in kerala  low pressure area near the cost of kerala  India Meteorological Department forcast  കേരള തീരത്തെ ചക്രവാത ചുഴി  കേരളത്തിലെ മഴ സാധ്യത  ഇന്ത്യന്‍ കാലവാസ്ഥ വകുപ്പ്
സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മുന്നറിയിപ്പ്. ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്.

മലാക്ക കടലിടുക്കിനും അതിനോട് ചേര്‍ന്നുകിടക്കുന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിലുമായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ ചക്രവാതച്ചുഴി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ALSO READ:'റഷ്യയുമായുള്ള വാണിജ്യബന്ധം റദ്ദാക്കും'; ഹൃദയങ്ങളും വീടുകളും അഭയാര്‍ഥികള്‍ക്കായി തുറന്നിരിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് മഴ കൂടുതല്‍ ശക്തമായി ലഭിക്കുക. വ്യാഴാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ABOUT THE AUTHOR

...view details