കേരളം

kerala

പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച സമസ്ത നടപടി: വിമര്‍ശനവുമായി കേരള ഗവര്‍ണര്‍

By

Published : May 11, 2022, 8:41 PM IST

മലപ്പുറത്ത് സമസ്‌തയുടെ അവാര്‍ഡുദാന വേദിയില്‍ വച്ച് എം.ടി അബ്‌ദുല്ല മുസലിയാർ പെണ്‍കുട്ടിയെ അപമാനിച്ച് വേദിയില്‍ സംസാരിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വിവാദമായിരുന്നു

governor Arif Muhammad Khan on Samastha leader  governor Arif Muhammad Khan against samastha  malappuram Samastha leader who insult student in award ceremony  മുസ്ലിം പണ്ഡിതര്‍ വനിതകളെ ഒറ്റപ്പെടുത്തുന്നു  സമസ്‌തയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  എംടി അബ്‌ദുള്ള മുസലിയാർ സമസ്ത വിവാദം  എംടി അബ്‌ദുള്ള മുസലിയാർക്കെതിരെ ഗവർണർ  മലപ്പുറം സമസ്‌ത വിവാദം  Malappuram Samastha controversy
മുസ്ലിം പണ്ഡിതര്‍ വനിതകളെ ഒറ്റപ്പെടുത്തുന്നു, ഏറ്റവും ഒടുവിലത്തെ ഉദാഹരണം പെരിന്തല്‍മണ്ണയിലേത്; സമസ്‌തയ്‌ക്കെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: മലപ്പുറത്ത് മുസ്‌ലിം മത സംഘടനായായ സമസ്‌തയുടെ അവാര്‍ഡുദാന വേദിയില്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയ പെണ്‍കുട്ടിയെ മുലിം മതപണ്ഡിതന്‍ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മുലിം കുടുംബത്തില്‍ ജനിച്ചുപോയി എന്നതിന്‍റെ പേരില്‍ അവാര്‍ഡുദാന ചടങ്ങില്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ദുഃഖകരമാണെന്ന് ഗവർണർ പറഞ്ഞു.

ഖുര്‍ആന്‍റെ കൽപനകള്‍ക്കും ഭരണഘടന വ്യവസ്ഥകള്‍ക്കുമപ്പുറം മുസ്‌ലിം പണ്ഡിതര്‍ മുസ്‌ലിം വനിതകളെ ഒറ്റപ്പെടുത്തിയും വെല്ലുവിളിച്ചും തുടരുന്ന സമ്മര്‍ദങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ പനങ്കാംകരയ്ക്കടുത്തുള്ള മദ്രസ വാര്‍ഷിക ചടങ്ങിൽ വച്ച് സമസ്‌ത വൈസ് പ്രസിഡന്‍റും സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്‌ദുല്ല മുസ്‌ലിയാരാണ് പെണ്‍കുട്ടിയെ അപമാനിച്ച് വേദിയില്‍ സംസാരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നത്.

READ MORE: സ്ത്രീവിരുദ്ധ പരാമര്‍ശം: സമസ്ത നേതാവിന് 'കാണിച്ചു കൊടുത്ത്' സോഷ്യല്‍ മീഡിയ

TAGGED:

ABOUT THE AUTHOR

...view details