കേരളം

kerala

'മുഖ്യമന്ത്രി അക്രമം പ്രോത്സാഹിപ്പിക്കുന്ന ആളെന്ന് പറയില്ല, സര്‍ക്കാരിന്‍റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങില്ല':ഗവര്‍ണര്‍

By ETV Bharat Kerala Team

Published : Dec 21, 2023, 9:28 PM IST

Governor Arif Mohammed Khan: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും കുറിച്ച് ഗവര്‍ണര്‍. ചില കാര്യങ്ങളില്‍ താന്‍ അടിയന്തര നടപടി എടുക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. എന്നാല്‍ അത് നടപ്പാകില്ലെന്ന് ഗവര്‍ണര്‍.

Governor About CM And Govt  CM Pinarayi Vijayan  Kerala Govt  Governor Criticized Kerala Govt  Governor Arif Mohammed Khan  ഗവര്‍ണര്‍  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Governor Arif Mohammed Khan About CM Pinarayi Vijayan And Kerala Govt

ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ അക്രമം പ്രോത്സാഹിപ്പിക്കുന്ന ആളെന്നും മറുപടി പറയാൻ താനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പ്രോട്ടോക്കോൾ ലംഘിക്കുന്നു എന്നത് മുഖ്യമന്ത്രിയുടെ വാദമാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ (Governor Arif Mohammed Khan).

സുപ്രീം കോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചിട്ടില്ല. നൽകിയ സാമ്പത്തിക ഉറപ്പുകൾ പാലിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് എന്നത് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില അടിയന്തര നടപടികൾ താൻ എടുക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു എന്നാണ് മനസിലാക്കുന്നത്. താൻ അതിന് വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

ABOUT THE AUTHOR

...view details