കേരളം

kerala

അനുവിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ; ഉമ്മൻചാണ്ടി

By

Published : Sep 14, 2020, 3:44 PM IST

Updated : Sep 14, 2020, 3:55 PM IST

പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം  thiruvananthapuram  trivandrum  Anu  PSC  rank list  Pinarai vijayan  Umman chandy  അനു  മുഖ്യമന്ത്രി  congress  ഷാഫി പറമ്പിൽ  shafi parampil  പിഎസ്‌സി
അനുവിന്‍റെ മരണത്തിന് ഉത്തരവാദി സർക്കാർ;ഉമ്മൻചാണ്ടി

തിരുവനന്തപുരം: അനുവിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പിഎസ്‌സിയും സർക്കാരും പിൻവാതിൽ നിയമനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ട യുവാവിന്‍റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ പോലും സർക്കാരോ ഇടതുപക്ഷ പ്രതിനിധികളോ തിരിഞ്ഞു നോക്കാത്തത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

അനുവിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ; ഉമ്മൻചാണ്ടി
കഴിഞ്ഞ എട്ട് ദിവസമായി അനുവിന്‍റെ വീട്ടുമുറ്റത്ത് നിരാഹരം കിടന്നിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സമരം അവസാനിപ്പിക്കുന്നു എന്നും സമരം ഇനി മുതൽ സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നു എന്നും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു. പിഎസ്‌സി റാങ്ക് ഹോൾഡർക്ക് കാണാൻ ഒരു അവസരം പോലും നൽകാത്ത മുഖ്യൻ ആണ് കേരളം ഭരിക്കുന്നതെന്നും കഴിഞ്ഞ യുഡിഎഫ് ഭരണകാലഘട്ടത്തിൽ ആർക്കെങ്കിലും ഇത്തരമൊരു ദുർഗതി ഉണ്ടായിട്ടുണ്ടോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. എംഎൽഎമാരായ ശബരിനാഥൻ, എം വിൻസെന്‍റ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, മുൻ എംഎൽഎ എടി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Last Updated : Sep 14, 2020, 3:55 PM IST

ABOUT THE AUTHOR

...view details