കേരളം

kerala

ഭക്ഷ്യസുരക്ഷ വകുപ്പിന് 5 മാസം കൊണ്ട് 9.62 കോടി രൂപ നികുതിയിതര വരുമാനം, സർവകാല റെക്കോഡ്

By

Published : Sep 18, 2022, 9:30 PM IST

ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതാണ് ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ വർധനവുണ്ടാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.

food safety department non tax revenue  Health Minister Veena George  Veena George on food safety department revenue  ഭക്ഷ്യസുരക്ഷ വകുപ്പ് നികുതിയിതര വരുമാനം  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേര്‍ഡ്‌സ് അതോറിറ്റി  Food Safety and Standards Authority of India  നികുതിയിതര വരുമാനം
ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അഞ്ച് മാസം കൊണ്ട് 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷ വകുപ്പിന് ലഭിച്ചത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്.

ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഫീ ഇനത്തില്‍ 7.71 കോടി രൂപയും, ഫൈന്‍ വഴി 78.59 ലക്ഷം രൂപയും, അഡ്ജ്യൂഡിക്കേഷന്‍ മൂലമുള്ള ഫൈന്‍ വഴി 51.51 ലക്ഷം രൂപയും, കോടതി മുഖേനയുള്ള ഫൈന്‍ വഴി 3.28 ലക്ഷം രൂപയും, സാമ്പിള്‍ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐയുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ ആറ് ഭക്ഷ്യ പരിശോധന ലബോറട്ടറികള്‍ സജ്ജമാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details