കേരളം

kerala

തിയേറ്റര്‍ തുറക്കല്‍ : അന്തിമ തീരുമാനം മന്ത്രിതല യോഗശേഷം

By

Published : Oct 26, 2021, 7:27 PM IST

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍ ബാലഗോപാല്‍, എം.വി ഗോവിന്ദന്‍, കെ കൃഷ്ണന്‍കുട്ടി, വീണ ജോര്‍ജ് എന്നിവര്‍ യോഗം ചേരും

theaters opening kerala news  theaters opening decision kerala news  theaters opening decision  theaters opening decision after meeting of ministers news  Saji cheriyan news  തിയേറ്റര്‍ തുറക്കല്‍  സജി ചെറിയാന്‍ വാര്‍ത്ത  കേരളത്തില്‍ തിയേറ്റര്‍ തുറക്കല്‍  കേരളത്തിലെ സിനിമാ മേഖല വാര്‍ത്ത
തിയേറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിമാരുെട യോഗത്തിന് ശേഷം

തിരുവനന്തപുരം :സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, എം.വി ഗോവിന്ദന്‍, കെ കൃഷ്ണന്‍കുട്ടി, വീണ ജോര്‍ജ് എന്നിവരെ കൂടി പങ്കെടുപ്പിച്ചാണ് യോഗം.

ഇത് ഉടന്‍ ചേരും. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പരമാവധി സഹായിക്കുന്ന സമീപനമായിരിക്കും യോഗം കൈക്കൊള്ളുകയെന്ന് മന്ത്രി അറിയിച്ചു.

Also Read:സംസ്ഥാനത്ത് 7163 പേര്‍ക്ക് കൂടി COVID 19 ; 90 മരണം

തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതടക്കമുള്ള ചില നിര്‍ദേശങ്ങള്‍ തിയേറ്ററുകള്‍ ഒക്ടോബര്‍ 22ന് നടന്ന യോഗത്തില്‍ മുന്നോട്ടുവച്ചിരുന്നു.

ഇക്കാര്യം ഇന്ന് മുഖ്യമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തി.ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ യോഗമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കൂടുതല്‍ ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പകുതി ശേഷിയില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തിയേറ്ററുടമകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details