കേരളം

kerala

ഹൈക്കോടതി പരാമർശം പ്രതിപക്ഷ നേതാവിനേറ്റ കനത്ത പ്രഹരമെന്ന് ഇ പി ജയരാജൻ

By ETV Bharat Kerala Team

Published : Jan 16, 2024, 3:48 PM IST

EP Jayarajan About Petition Against K Phone: കോടതിയുടെ സമയം കെടുത്തുന്ന ശല്യക്കാരിയായ വ്യവഹാരിയാണ് വി ഡി സതീശനെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

EP Jayarajan  VD Satheesan  petition against K Phone  ഇപി ജയരാജൻ  വിഡി സതീശന്‍  കെ ഫോണിനെതിരായ ഹർജി
EP Jayarajan About Petition Against K Phone

ഹൈക്കോടതി പരാമർശം പ്രതിപക്ഷ നേതാവിനേറ്റ കനത്ത പ്രഹരം

തിരുവനന്തപുരം: കെ ഫോണിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ പരാമർശം പ്രതിപക്ഷ നേതാവിനേറ്റ കനത്ത പ്രഹരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan About Petition Against K Phone). ഇന്നത്തെ (16-01-2024) എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. കോടതിയുടെ സമയം കെടുത്തുന്ന ശല്യക്കാരിയായ വ്യവഹാരിയാണ് വി ഡി സതീശൻ.

ആളാവാനാണ് വി ഡി സതീശൻ കേസിന് പോയത്. യു ഡി എഫ് പോലും ഒന്നുമില്ലെന്ന് കണ്ടു നിർത്തിയപ്പോഴാണ് വി ഡി സതീശൻ കേസിന് പോകുന്നത്. പരിഹാസ്യമായ കാര്യമാണ് നടന്നത്. കോടതിയുടെ സമയം കെടുത്തി ശല്യപ്പെടുത്തിയ വ്യവഹാരിയാണ് വി ഡി സതീശൻ. നശീകരണ വാസന ഒരു പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. വൻകിട കമ്പനികളുമായി ഏറ്റുമുട്ടിയാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കിയത്.

വൻകിട കമ്പനികാർക്ക് വേണ്ടിയാണോ പ്രതിപക്ഷ നേതാവ് കേസിന് പോയതെന്നും അദ്ദേഹം ചോദിച്ചു. വൻകിട കമ്പനികാർക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് കേസിന് പോയത്. അഴിമതി ആരോപണത്തിൽ ഒരു തെളിവുമില്ല. അപേക്ഷ കോടതി തള്ളികളഞ്ഞു. സ്ഥിരമായി കോടതിയിൽ വ്യവഹാരം നടത്തുന്ന ചിലയാളുകളുണ്ട്.

പണ്ട് കേരളത്തിൽ അങ്ങനെ ചിലരുണ്ടായിരുന്നു. അവരുടെ പട്ടികയിലേക്ക് വി ഡി സതീശനും പോകരുത്. ലോകയുക്ത ഭാഗം നീക്കം ചെയ്യാനാണ് കോടതി പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ വക്കീലിനെയും വെച്ച് കോടതിയിൽ കൊടുത്താൽ തന്‍റെ കാര്യം സാധിച്ചെടുക്കാൻ കഴിയുമെന്നാണ് വിചാരം. ഇതു പൊതുതാല്‍പര്യമില്ല വ്യക്തിതാല്‍പര്യമാണെന്ന് കോടതി പറഞ്ഞത്. പ്രശസ്‌തിക്ക് വേണ്ടിയുള്ള കേസാണിതെന്നും കോടതി വിമർശിച്ചു. വന്ന വഴി തന്നെ കേസ് കോടതി തള്ളിക്കളഞ്ഞുവെന്നും ഇ പി ജയരാജൻ വിമർശിച്ചു.

കെ ഫോണ്‍ വിഷയത്തില്‍ അഴിമതി ആരോപണം ചൂണ്ടിക്കാട്ടി വിഡി സതീശന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്‌പര്യ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെ ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന്‌ ഇപി ജയരാജന്‍ ആരോപിച്ചു. ക്രൂരമായ മനസിന്‍റെ ഉടമയാണെന്നും നശീകരണ വാസനയുടെ ഉടമയായിട്ടാണ് പ്രതിപക്ഷ നേതാവ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശൻ പ്രതിപക്ഷ നേതാവായി വന്നത് മുതൽ കേരളത്തിന്‍റെ എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കാനും തുരങ്കം വയ്ക്കാനും നിരന്തരമായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യങ്ങളിലും പ്രതിപക്ഷ നേതാവിന്‍റെ സഹായങ്ങളോ പിന്തുണയോ ഉണ്ടായിട്ടില്ല. മാത്രമല്ല എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കലാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ പോലും സാമ്പത്തികമായി പ്രയാസം അനുഭവിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളും ചില സർക്കാരുകളും ജനങ്ങളും സഹായിക്കാൻ മുന്നോട്ട് വന്നപ്പോൾ സാമ്പത്തിക സഹായം ലഭ്യമാക്കാതിരിക്കാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രചാരവേല നടത്തിയ പ്രതിപക്ഷമാണ് ഇവിടെയുള്ളതെന്നും അതിന്‍റെ നേതാവാണ് വിഡി സതീശനെന്നും ഇപി കുറ്റപ്പെടുത്തിയിരുന്നു.

ALSO READ:'തലസ്ഥാനത്ത് വൃത്തികെട്ട കോണ്‍ഗ്രസ് രാഷ്‌ട്രീയ കളി, നേതാക്കള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു': ഇപി ജയരാജന്‍

ABOUT THE AUTHOR

...view details