കേരളം

kerala

'പേവിഷബാധ: വാക്സിനേഷൻ എപ്പോള്‍, എങ്ങനെ? ' വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു

By

Published : Sep 16, 2022, 8:10 PM IST

Updated : Sep 16, 2022, 8:51 PM IST

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെറ്ററിനറി വിദഗ്‌ധന്‍ ഡോ. കെസി പ്രസാദ് സംസാരിക്കുന്നു

Effective vaccination against stray dog attack  stray dog attack  കെസി പ്രസാദ്  തെരുവുനായകളുടെ ആക്രമണം  stray dogs attack  വളര്‍ത്തുമൃഗങ്ങള്‍ക്കടക്കം വാക്‌സിനേഷന്‍  Vaccination including pets  വെറ്ററിനറി വിദഗ്‌ധന്‍
'പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ഫലപ്രദം വളര്‍ത്തുമൃഗങ്ങള്‍ക്ക് അടക്കമുള്ള വാക്‌സിനേഷന്‍'; വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ഫലപ്രദം വളര്‍ത്തുമൃഗങ്ങള്‍ക്കടക്കം വാക്‌സിനേഷന്‍ നല്‍കലെന്ന് വെറ്ററിനറി വിദഗ്‌ധന്‍. മൃഗങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ നൂറ് ശതമാനവും ഫലപ്രദമാണ്. വാക്‌സിന്‍ എടുത്ത നായ്ക്കള്‍ക്ക് പേവിഷബാധയുണ്ടാകില്ല. അതിനാല്‍ അവയുടെ കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷബാധയേല്‍ക്കില്ലെന്നും ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെസി പ്രസാദ്. ഇടിവി ഭാരത് പ്രതിനിധിയ്ക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ പ്രസക്‌ത ഭാഗങ്ങള്‍.

തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ എങ്ങനെ ?സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കല്‍ എന്നത് അതിസങ്കിര്‍ണമായ പ്രവൃത്തിയാണ്. മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായ്ക്കളാണുളളത്. ഇത് 2019ലെ കണക്കാണ്. നിലവില്‍ ഇതില്‍ 50 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ നാലരലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക് കൂട്ടല്‍.

പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍; വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു

തെരുവുനായ്‌ക്കള്‍ക്ക് വാക്‌സിന്‍ പ്രായോഗികമോ ? :വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിന്‍ കൊടുത്ത ശേഷം ആറുമാസം കഴിയുമ്പോള്‍ വീണ്ടും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. വാക്‌സിന്‍റെ പ്രതിരോധം ഉറപ്പാക്കാനാണിത്. എന്നാല്‍ തെരുവുനായ്ക്കളുടെ കാര്യത്തില്‍ ഇത് പ്രയോഗികമല്ല. അതിനാല്‍ ഒരു വര്‍ഷം എങ്കിലും പ്രതിരോധം നല്‍കുന്ന വാക്‌സിനാകും ഇവയ്ക്ക് നല്‍കുക. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന നായ്ക്കള്‍ക്ക് ആ പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ വാക്‌സിന്‍ നല്‍കും.

പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍; വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു

ALSO READ|സംസ്ഥാനത്ത് രണ്ട് ലക്ഷം വളര്‍ത്തു നായ്‌ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി

മറ്റുള്ളവയെ നായകളെ പിടിക്കുന്നവരെ ഉപയോഗിച്ച് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. ഹോട്ട്‌സ്‌പോട്ടുകള്‍ തയാറാക്കിയാണ് വാക്‌സിനേഷന്‍ നടപടികള്‍. മാസംതോറും ഒരു തദ്ദേശസ്ഥാപനത്തിന്‍റെ പരിധിയില്‍ കടിയേല്‍ക്കുന്ന പത്തിലേറെ സംഭവങ്ങളുണ്ടായാലാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തുക. ഇത്തരത്തില്‍ സംസ്ഥാനത്ത് 170 ഹോട്ട്‌സ്‌പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍; വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു

വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ അനിവാര്യമോ ? :തെരുവ് നായ്ക്കള്‍ക്കെന്ന പോലെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും വാക്‌സിനേഷന്‍ അനിവാര്യമാണ്. നായ, പൂച്ച, കോഴി തുടങ്ങി ഉഷ്‌ണരക്തമുളള എല്ലാ ജന്തുക്കള്‍ക്കും പേവിഷബാധയേല്‍ക്കാനുള്ള സാധ്യതയേറെയാണ്. നായ്‌ക്കളുടെ കടിയേറ്റാല്‍ പേവിഷ ബാധയേല്‍ക്കുകയുള്ളൂവെങ്കില്‍ പൂച്ചകളുടെ നഖക്ഷതത്തില്‍ നിന്നുപോലും പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. നഖങ്ങള്‍ എപ്പോഴും നക്കുന്ന സ്വഭാവമുളളതിനാലാണിത്.

സെപ്‌റ്റംബര്‍ 20 മുതല്‍തീവ്ര വാക്‌സിനേഷന്‍ യജ്ഞം:ഏറെ ശ്രമകരമെങ്കിലും തെരുവ് നായ്ക്കള്‍ക്കടക്കും വാക്‌സിന്‍ നല്‍കുകയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് ഈ ഘടകങ്ങള്‍ പരിഗണിച്ചാണ്. രണ്ടുലക്ഷം നായ്ക്കള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഇത് വളര്‍ത്തുനായ്ക്കള്‍ക്കാണ് നല്‍കിയത്. ഈ മാസം 20 മുതല്‍ തെരുവ് നായ്ക്കള്‍ക്കുള്ള തീവ്ര വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നാല് ലക്ഷത്തോളം വാക്‌സിനുകള്‍ വിതരണത്തിനായി വിവിധ ജില്ലകളില്‍ എത്തിക്കഴിഞ്ഞു. നാല് ലക്ഷം വാക്‌സിനുകള്‍ക്ക് കൂടി ഓഡറും നല്‍കിയിട്ടുണ്ട്.

ALSO READ|പേ ബാധിച്ച പശുവിനെ വെടിവച്ചു കൊന്നു

Last Updated : Sep 16, 2022, 8:51 PM IST

ABOUT THE AUTHOR

...view details